അമേരിക്കന്‍ ജനത പൊണ്ണത്തടികൊണ്ട് ഉഴലും
ന്യൂയോര്‍ക്ക്: നാല്‍പതുവര്‍ഷം കഴിയുമ്പോഴേയ്‌ക്കും അമേരിക്കക്കാന്‍ മുഴുവന്‍ പൊണ്ണത്തടിയന്മാരായി തീരുമെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. കഴിഞ്ഞ മുപ്പതുവര്‍ഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.
അമേരിക്കയിലെ മൂന്നിലൊരുഭാഗം ജനങ്ങള്‍ ഇപ്പോള്‍ത്തന്നെ പൊണ്ണത്തടിയുള്ളവരാണ്. മുഴുവന്‍ ആളുകളും തടി കൂടുതലുള്ളവരാകുകയെന്നത് സംഭവിക്കാന്‍ സാധ്യതയില്ലെങ്കിലും ഇപ്പോഴത്തെ സ്ഥിതിയില്‍ അത്തരമൊരവസ്ഥ വിദൂരമല്ലെന്ന് അമേരിക്കന്‍ ഹെല്‍ത് കെയര്‍ റിസര്‍ച്ച് ആന്റ് ക്വാളിറ്റിയിലെ ഡോക്ടറും പഠനം നടത്തിയ സംഘത്തിലെ അംഗവുമായി ഡോക്ടര്‍ ലാന്‍ ലിയാങ് പറഞ്ഞു.
സര്‍വ്വേയിലെ വിവരങ്ങള്‍ വച്ചുനോക്കുമ്പോള്‍ 2030 ആകുമ്പോഴേയ്‌ക്കും അമേരിക്കക്കാരുടെയെല്ലാം വണ്ണം കൂടുകയും അമിതഭാരം മൂലമുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ആഫ്രിക്കന്‍, മെക്‌സിക്കന്‍ വംശജരെയാണ് ഇത് ഏറ്റവുമധികം ബാധിക്കുകയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചികിത്സാച്ചെലവുകളും ഇതിനനുസരിച്ച് വര്‍ധിക്കും. ഭക്ഷണം കുറയ്‌ക്കാനും വ്യായാമം ചെയ്യാനും ജനങ്ങളെ ബോധവാന്മാരാക്കുന്നതു കൊണ്ടുമാത്രം അമിതവണ്ണം കുറയില്ലെന്നും ഡോക്ടര്‍ ലിയാങ് പറയുന്നു. വ്യക്തിപരമായ അവബോധവും നടത്തം ശീലമാക്കാനുള്ള വ്യക്തിപരമായ തീരുമാനവുമാണ് പ്രധാനം. ഭക്ഷണ സാധനങ്ങള്‍ നിര്‍മ്മിക്കുന്ന കമ്പനികള്‍ ഇതു കണക്കിലെടുത്ത് കലോറി കുറഞ്ഞ ഭക്ഷണങ്ങള്‍ വിപണിയിലെത്തിക്കണം- ലിയാങ് പറഞ്ഞു.












Click it and Unblock the Notifications