ബലാല്‍സംഗം ചെയ്ത പെണ്‍കുട്ടിയുടെ കാല്‍ക്കല്‍വീണ് പ്രതി മാപ്പിരന്നു
കൊല്‍ക്കത്ത: ബലാല്‍സംഗക്കേസില്‍ പ്രതിയായ യുവാവ് താന്‍ മാനഭംഗപ്പെടുത്തിയ പെണ്‍കുട്ടിയുടെ കാല്‍ക്കല്‍വീണ് മാപ്പിരന്നു. തിങ്കളാഴ്‌ച കൊല്‍ക്കത്തയിലെ ഹൗറാ കോടതിയില്‍ കേസ് വിചാരണയ്‌ക്കെത്തിയപ്പോഴാണ് പ്രതി മിത്തു ജാദവ് പെണ്‍കുട്ടിയുടെ കാല്‍ക്കല്‍ പൂക്കളര്‍പ്പിച്ച് മാപ്പിരന്നത്.
മൂന്നുവര്‍ഷം മുമ്പ് പെണ്‍കുട്ടിയ്‌ക്ക് 8 വയസ്സുള്ളപ്പോഴാണ് ഇയാള്‍ ബലാല്‍സംഗം ചെയ്‌തത്. പെണ്‍കുട്ടിയോട് മാപ്പപേക്ഷിച്ച മിത്തു. അവളെ വിവാഹം ചെയ്യാന്‍ തയ്യാറാണെന്നും അറിയിച്ചു. എന്നാല്‍ മിത്തുവിന്റെ മാപ്പപേക്ഷയും വിവാഹാലോചനയും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നിരസിച്ചു.
2005 ആഗസ്റ്റ് എട്ടിനാണ് ഹൗറ ജില്ലയിലെ ബല്ലി സ്വദേശിനിയായ പെണ്‍കുട്ടിയെ മിത്തു ബലാല്‍സംഗം ചെയ്‌തത്. മിത്തുവിനെ അറസ്റ്റുചെയ്‌തെങ്കിലും രണ്ടുദിവസത്തിന്‌ശേഷം ജാമ്യത്തില്‍വിട്ടു. പെണ്‍കുട്ടിയ്‌ക്ക് നീതി ഉറപ്പാക്കണമെന്ന ആവശ്യവുമായി സമരം നടത്തുന്ന ഗണതാന്ത്രിക് മഹിളാസമിതിയുടെ ആവശ്യപ്രകാരമാണ് മിത്തു പെണ്‍കുട്ടിയുടെ കാലുപിടിക്കാന്‍ തയ്യാറായത്.
എന്നാല്‍ മകളെ ബലാല്‍സംഗം ചെയ്‌ത മിത്തു കേസില്‍ നിന്നും തലയൂരാന്‍ നടത്തുന്ന നാടകമാണിതെന്നാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പറയുന്നത്. അയാള്‍ക്ക് മാപ്പു നല്‍കുന്ന പ്രശ്‌നമില്ലെന്നും അവര്‍ വ്യക്തമാക്കി.












Click it and Unblock the Notifications