Get Updates
Get notified of breaking news, exclusive insights, and must-see stories!

സാരിയുടുത്ത്‌ സ്‌ക്രൂട്ടര്‍ യാത്ര വേണ്ടെന്ന്‌ കോടതി

കൊച്ചി: ഇരുചക്രവാഹനങ്ങളുടെ പുറകിലിരുന്ന്‌ യാത്രചെയ്യുന്ന സ്‌ത്രീകള്‍ സാരിപോലുള്ള അയഞ്ഞ വസ്‌ത്രങ്ങള്‍ ധരിക്കുന്നത്‌ ഒഴിവാക്കിക്കൂടെയെന്ന്‌ ഹൈക്കോടതി.

പിന്‍സീറ്റില്‍ യാത്രചെയ്യുന്നവരുടെ വസ്‌ത്രം ചക്രത്തില്‍ കുരുങ്ങി അപകടമുണ്ടാകുന്നതും വശം തിരിഞ്ഞിരിക്കുന്നതുമൂലം ബാലന്‍സ്‌ തെറ്റി വണ്ടി തെന്നിവീഴുന്നതും ഒഴിവാക്കാനാണിതെന്ന്‌ ചൂണ്ടിക്കാണിച്ച കോടതി സര്‍ക്കാറിന്‌ ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തടസ്സങ്ങളൊന്നുമില്ലെന്നും പറഞ്ഞു.

പിന്‍സീറ്റില്‍ യാത്രചെയ്യുന്നവര്‍ സീറ്റിന്‌ ഇരുവശത്തേയ്‌ക്കും കാലിട്ടിരുന്ന്‌ യാത്രചെയ്യുന്നതാണ്‌ അപകടങ്ങള്‍ കുറയ്‌ക്കാന്‍ സഹായകം. ഇതിന്‌ സഹായിക്കുന്ന വേഷങ്ങള്‍ പോരേ- ഇതായിരുന്നു കോടതിയുടെ ചോദ്യം.

ഭര്‍ത്താവിനൊപ്പം സഞ്ചരിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ട ഭാര്യ നഷ്ടപരിഹാരം കൂട്ടിക്കിട്ടാനായി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയായിരുന്നു കോടതിയുടെ ഈ പരാമര്‍ശനം.

ഇരുചക്രയാത്രികരുടെ സുരക്ഷ സംബന്ധിച്ച വേറെ ഒരു കൂട്ടം നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. രണ്ടില്‍ക്കൂടുതല്‍പ്പേര്‍ യാത്രചെയ്യുന്നത്‌ തടയുക. ഗതാഗതച്ചട്ടലംഘനത്തിന്‌ ശിക്ഷ പിഴയിലൊതുക്കാതെ വാഹനം പിടിച്ചുവെയ്‌ക്കുകയോ ലൈസന്‍സ്‌ താല്‍ക്കാലികമായി റദ്ദാക്കുകയോ തടഞ്ഞുവയ്‌ക്കുകയോ ചെയ്യുക.

പിന്‍സീറ്റ്‌ യാത്രികര്‍ക്ക്‌ ഇരുവശത്തും പിടിക്കാനും കാല്‍വയ്‌ക്കാനും സൗകര്യം, സാരി ഗാര്‍ഡ്‌ എന്നിവ നിര്‍ബ്ബന്ധമാക്കുക.
ഇരുചക്രവാഹനത്തിന്‌ നിര്‍ബ്ബന്ധമായും എടുക്കേണ്ട ആക്ട്‌ ഓണ്‍ലി ഇന്‍ഷുറന്‍സ്‌ പോളിസിയില്‍ പിന്‍സീറ്റ്‌ യാത്രികനും സുരക്ഷ ഉറപ്പാക്കുക. (നിലവില്‍ വാഹനം ഓടിക്കുന്നയാള്‍ക്കുമാത്രേ ഇതിന്റെ സുരക്ഷയുള്ളു).

ഈ കാര്യങ്ങള്‍ നടപ്പാക്കാനും നടപടികള്‍ ആറാഴ്‌ചയ്‌ക്കകം അറിയിക്കാനുമാണ്‌ കേന്ദ്രഗതാഗത നിയമമന്ത്രാലയങ്ങളോടും സര്‍ക്കാറിനോടും കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+