Get Updates
Get notified of breaking news, exclusive insights, and must-see stories!

അമര്‍നാഥ്‌ പ്രശ്‌നം ഒത്തു തീര്‍ന്നു

ശ്രീനഗര്‍: രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കു വരെ ഭീഷണിയുയര്‍ത്തിയ അമര്‍നാഥ്‌ പ്രശ്‌നത്തിന്‌ താത്‌കാലിക വിരാമം.

പ്രശ്‌ന പരിഹാരത്തിനായി ജമ്മു കശ്‌മീര്‍ ഗവര്‍ണര്‍ നിയോഗിച്ച സമിതിയുടെ നിര്‍ദേശം അമര്‍നാഥ്‌ സംഘര്‍ഷ്‌ സമിതി അംഗീകരിച്ചതോടെയാണ്‌ 61 ദിവസം നീണ്ട പ്രക്ഷോഭം താത്‌കാലികമായി ഒത്തുതീര്‍ന്നിരിയ്‌ക്കുന്നത്‌.

അമര്‍നാഥ്‌ തീര്‍ത്ഥാടനക്കാലയളവില്‍ തര്‍ക്കത്തിലുള്ള 40 ഹെക്ടറോളം വനഭൂമി അമര്‍നാഥ്‌ ക്ഷേത്ര ട്രസ്‌റ്റിന്‌ ഉപയോഗിക്കാമെന്ന ധാരണയോടെയാണ്‌ സമരം അവസാനിച്ചിരിയ്‌ക്കുന്നത്‌.

വനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ യാതൊരു മാറ്റവും വരുത്താതെ തീര്‍ഥാടന കാലത്തിന്‌ തൊട്ടുമുമ്പ്‌ ഒരുക്കങ്ങള്‍ക്കായി ഭൂമി വിനിയോഗിക്കാമെന്നും ധാരണയിലുണ്ട്‌. പ്രക്ഷോഭവുമായി ബന്ധപ്പെട്ട്‌ സംഘര്‍ഷ്‌ സമിതിയ്‌ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിയ്‌ക്കാമെന്നും ഒത്തുതീര്‍പ്പ്‌ വ്യവസ്ഥയിലുണ്ട്‌.

എന്നാല്‍ തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ പലതും പൂര്‍ണമായും അംഗീകരിച്ചിട്ടില്ലെന്നും അത്‌ കൊണ്ട്‌ തന്നെ പ്രശ്‌ന പരിഹാരത്തിനുള്ള താത്‌കാലിക ഒത്തു തീര്‍പ്പ്‌ മാത്രമാണിതെന്നും സമിതി കണ്‍വീനര്‍ ലീല കരണ്‍ ശര്‍മ പറഞ്ഞു.

പോലീസ്‌ നടപടിയില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റവര്‍ക്കും ന്യായമായ നഷ്ടപരിഹാം നല്‌കാനും ഗവര്‍ണര്‍ നിയോഗിച്ച പാനല്‍ പ്രക്ഷോഭകര്‍ക്ക്‌ ഉറപ്പ്‌ നല്‌കിയിട്ടുണ്ട്‌.

പാനലിന്റെ നിര്‍ദേശങ്ങള്‍ നേരത്തെ നാഷണല്‍ കോണ്‍ഫറന്‍സ്‌ അംഗീകരിച്ചിരുന്നു. സംഘര്‍ഷ്‌ സമിതി കൂടെ ഒത്തു തീര്‍പ്പിന്‌ ഒരുങ്ങിയതോടെ താഴ്‌വരയില്‍ സമാധാനം തിരികെയെത്തുമെന്നാണ്‌ സര്‍ക്കാരിന്റെ പ്രതീക്ഷ.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+