വിഡ്‌ഢിയ്‌ക്ക് സുപ്രീം കോടതി നിര്‍വചനം
ദില്ലി: ആരാണ് വിഡ്‌ഢി? ചോദിച്ചത് ഇന്ത്യയിലെ പരമോന്നത നീതിപീഠം. ഉത്തരവും കോടതി തന്നെ നല്‌കി. കോടതിയുടെ അഭിപ്രായത്തില്‍ അത്ര ലളിതവത്‌ക്കരിച്ച് ഉപയോഗിക്കേണ്ട വാക്കല്ല വിഡ്‌ഢി എന്ന പദം.
ഒരാളെ വിഡ്‌ഢിയായി മുദ്ര കുത്തണമെങ്കില്‍ അയാള്‍ക്ക് ചില ലക്ഷണങ്ങള്‍ ഉണ്ടാകണമെന്ന് കോടതി പറയുന്നു. 20 വരെ തെറ്റാതെ എണ്ണാന്‍ സാധിയ്‌ക്കാത്തവന്‍, ദിവസവും ആഴ്‌ചയും പറയാന്‍ കഴിയാത്തയാള്‍, മാതാപിതാക്കളുടെ പേര് ഓര്‍ക്കാത്തവന്‍ എന്നിവയാണ് ഒരു വിഡ്ഢിയുടെ ലക്ഷണങ്ങളായി കോടതി ചൂണ്ടിക്കാട്ടിയത്.
മധ്യപ്രദേശിലെ ഒരു കൊലക്കേസ് പരിഗണിയ്‌ക്കുമ്പോഴായിരുന്നു കോടതിയില്‍ ഗൗരവമുള്ള ഈ 'വിഡ്‌ഢി'ക്കാര്യം ചര്‍ച്ചയായത്.
ഇന്ത്യന്‍ ശിക്ഷാ നിയമം 84ാം വകുപ്പ് പ്രകാരം മാനസിക സ്ഥിരതയില്ലാത്തവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുവാദമില്ല. മാരകരോഗി, ഭ്രാന്തുള്ളവന്‍, മദ്യോന്മത്തന്‍, വിഡ്‌ഢികള്‍ എന്നിവരെയാണ് മാനസിക സ്ഥിരതയില്ലാത്താവരുടെ ഗണത്തില്‍പ്പെടുത്തുക. ഈ സാഹചര്യത്തിലാണ് കോടതി വിഡ്‌ഢിയ്‌ക്ക് നിര്‍വചനം നല്‌കിയത്.
കൊലപാതകത്തില്‍ പ്രതിയാക്കപ്പെട്ടയാള്‍ ഒരു വിഡ്‌ഢിയായതിനാല്‍ നിരപരാധിയായി പ്രഖ്യാപിയ്‌ക്കണമെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
എന്നാല്‍ പുതിയ നിര്‍വചനത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റാരോപിതന്‍ വിഡ്‌ഢിയല്ലെന്ന് കീഴ്‌ക്കോടതി ഉത്തരവ് ശരിവെച്ചു കൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ അജിത്ത് രാസയത്, എം.കെ ശര്‍മ്മ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications