ആശുപത്രികളുടെ പേരില്‍ നിന്നും സര്‍ക്കാര്‍ എടുത്തുമാറ്റുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളുടെ പേരില്‍ നിന്നും സര്‍ക്കാര്‍ എന്ന വാക്ക് എടുത്തുമാറ്റുന്നു.
പ്രൈമറി ഹെല്‍ത്ത് സെന്റര്‍, കമ്യൂണിറ്റി ഹെല്‍ത് സെന്റര്‍, താലൂക്ക്, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രി, സ്‌പെഷ്യല്‍ ആശുപത്രികള്‍ എന്നിങ്ങനെയുള്ള പേരുകളിലായിരിക്കും സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളെ ഇനിമുതല്‍ തരംതിരിയ്‌ക്കുകയെന്ന് ആരോഗ്യമന്ത്രി പി.കെ ശ്രീമതി ബുധനാഴ്‌ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
കേന്ദ്രസഹായം ലഭ്യമാകുന്നതിന് നേരിടുന്ന തടസങ്ങള്‍ ഒഴിവാക്കാനാണ് ഇത്തരത്തില്‍ പേരുകള്‍ പരിഷ്‌കരിക്കുന്നത്. 100 കിടക്കകളില്‍ കൂടുതലുള്ളവ താലൂക്ക് ആശുപത്രികളും 30 കിടക്കകളില്‍ കൂടുതലുള്ളവ കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളുമായിരിക്കും.
ഈ മാറ്റങ്ങളുടെ ഭാഗമായി ആശുപത്രി സൂപ്രണ്ടുമാര്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കും. നിലവിലുള്ള പരിശീലന കേന്ദ്രങ്ങളുടെ നിലവാരം ഉയര്‍ത്തും- ശ്രീമതി പറഞ്ഞു.
സംസ്ഥാനത്തെ ആശുപത്രികളുടെ വികസനത്തിനായി ദേശീയ ഗ്രാമീണാരോഗ്യ ദൗത്യപ്രകാരം 62കോടി രൂപ അനുവദിച്ചു കിട്ടിയതായും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതുപയോഗിച്ച് ആശുപത്രികളുടെ അടിസ്ഥാന സൗകര്യമൊരുക്കലിനും ലാബ് ഉള്‍പ്പെടെയുള്ളവയുടെ സേവനം മെച്ചപ്പെടുത്തുന്നതിനും പുതിയ പദ്ധതികള്‍ നടപ്പാക്കും.
ജില്ലാ തല ആശുപത്രികളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗപരിശോധനയ്‌ക്കായി പ്രത്യേക ക്ലിനിക്കുകള്‍ തുറക്കും. സാമൂഹ്യ ക്ഷേമ വകുപ്പുമായി ചേര്‍ന്ന് സ്‌ത്രീകളുടെ ആരോഗ്യ സുരക്ഷയ്‌ക്കായി പുതിയ പദ്ധതികളും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മാത്രമായുള്ള ക്ലിനിക്കുകളും തുടങ്ങും- ശ്രീമതി പറഞ്ഞു.












Click it and Unblock the Notifications