Get Updates
Get notified of breaking news, exclusive insights, and must-see stories!

തട്ടിപ്പുവീരന്‍ ശബരി ഉറങ്ങിയത്‌ 3ലക്ഷത്തിന്റെ കട്ടിലില്‍

തിരുവനന്തപുരം: നിക്ഷേപകത്തട്ടിപ്പുവീരന്‍ ശബരിനാഥിന്റെ കുറവന്‍കോണത്തെ ക്യൂന്‍സ്‌ വേ അപ്പാര്‍ട്‌മെന്റിലെ ഫ്‌ലാറ്റ്‌ ക്രൈംബ്രാഞ്ച്‌ സംഘം റെയ്‌ഡ്‌ ചെയ്‌തു. ഈ ഫ്‌ളാറ്റില്‍ ശബരി ഉപയോഗിച്ചിരുന്നത്‌ മൂന്നു ലക്ഷം വിലവരുന്ന തേക്കില്‍ തീര്‍ത്ത കട്ടിലാണ്‌.

നഗരത്തില്‍ താമസിക്കാന്‍ വാടകയ്‌ക്കെടുത്ത രണ്ടുമുറി ഫ്‌ളാറ്റില്‍ ആകെ 31 ലക്ഷം രൂപയയുടെ ഫര്‍ണിച്ചറാണ്‌ റെയ്‌ഡ്‌ ചെയ്‌ത ഉദ്യോഗസ്ഥന്‍മാര്‍ കണ്ടെത്തിയത്‌. ഫ്‌ലാറ്റിലെ സജീകരണങ്ങള്‍കണ്ട്‌ റെയ്‌ഡിന്‌ എത്തിയവര്‍ക്ക്‌ കണ്ണുമഞ്ഞളിച്ചു. നിക്ഷേപകരുടെയും ശബരിയുടെ ജീവനക്കാരുടെയും വിവരങ്ങള്‍ ഉള്‍പ്പെട്ട ഒട്ടേറെ രേഖകളും സിഡികളും മറ്റും ക്രൈംബ്രാഞ്ച്‌ സംഘം കണ്ടെടുത്തിട്ടുണ്ട്‌.

മുപ്പത്‌ ലക്ഷത്തിലേറെ രൂപയാണത്രേ ഈ ഫ്‌ളാറ്റ്‌ മോടിപിടിപ്പിക്കാന്‍ മാത്രം ചെലവിട്ടത്‌. രണ്ട്‌ ലക്ഷം രൂപയോളം വിലവരുന്ന ടിവിയാണ്‌ മുറിയിലുണ്ടായിരുന്നത്‌. വിദേശത്തുനിന്നും ഇറക്കുമതി ചെയ്ത വിലയേറിയ വസ്തുക്കളുപയോഗിച്ചാണ് ഫ്ലാറ്റ് അലങ്കരിച്ചിരിക്കുന്നത്. ഫ്‌ളാറ്റ്‌ വാടകയ്‌ക്കെടുത്ത്‌ മോടിപിടിപ്പിച്ച്‌ ആറ്‌ മാസം മുമ്പാണ്‌ ശബരി താമസം ആരംഭിച്ചത്‌.

ശബരിയുടെ ബാങ്ക്‌ അക്കൗണ്ടുകളെല്ലാം പൊലീസ്‌ മരവിപ്പിച്ചിട്ടുണ്ട്‌. ഐഡിബിഐ, എച്ച്‌ഡിഎഫ്‌സി, ധനലക്ഷ്‌മി ബാങ്കുകളിലെ അക്കൗണ്ടുകളാണ്‌ മരവിപ്പിച്ചത്‌. മൂന്നിടത്തുമായി 25ലക്ഷം രൂപമാത്രമേ ഉണ്ടായിരുന്നുള്ളുവെന്ന്‌ അന്വേഷണത്തിന്‌ നേതൃത്വം നല്‍കുന്ന ക്രൈം ബ്രാഞ്ച്‌ ഡിവൈഎസ്‌പി പി രഘു പറഞ്ഞു.

ധനലക്ഷ്‌മി ബാങ്കിലെ അക്കൗണ്ടില്‍ മാത്രം 15 ലക്ഷം രൂപ ഉണ്ടായിരുന്നു. ചാലക്കുഴിയിലെ ഓഫീസില്‍ ശബരിയുടെ ജനറല്‍ മാനേജരായിരുന്ന ബിന്ദു മഹേഷിന്റെ മേശയില്‍നിന്നും 2.38ലക്ഷം രൂപയുടെ കണ്ടെടുത്തിട്ടുണ്ട്‌. ബിന്ദു ഇപ്പോള്‍ ഒളിവിലാണ്‌. പുന്നാപുരം, പാളയം, ചാലക്കുഴി എന്നിവിടങ്ങളിലുള്ള ശബരിയുടെ ഓഫീസുകളിലും വെള്ളിയാഴ്‌ച പരിശോധന നടന്നിരുന്നു.

ഇവിടെനിന്നും ആയിരക്കണക്കിന്‌ നിക്ഷേപകരുടെ രേഖകളാണ്‌ ലഭിച്ചത്‌. സിനിമാ നടികള്‍ ഉല്‍പ്പെട്ട ചില ആല്‍ബങ്ങളും ലഭിച്ചതായി സൂചനയുണ്ട്‌. യുവസിനിമാ നടിയെ ഉള്‍പ്പെടുത്തി ചിത്രീകരിച്ച സംഗീത ആല്‍ബത്തിന്റെ സിഡിയും ലഭിച്ചിട്ടുണ്ട്‌. എല്ലാ ഓഫീസുകളില്‍ നിന്നുമായി ഒന്‍പത്‌ കമ്പ്യൂട്ടറുകളാണ്‌ കസ്റ്റഡിയിലെടുത്തത്‌.

ആദ്യം കേസ്‌ അന്വേഷിച്ച ലോക്കല്‍ പൊലീസിന്റെ കൈവശമുള്ള രേഖകളും ക്രൈംബ്രാഞ്ച്‌ കൈപ്പറ്റിയിട്ടുണ്ട്‌. ഇയാളെ ശനിയാഴ്‌ചയും തെളിവെടുപ്പിനായി കൊണ്ടുപോകുന്നുണ്ട്‌. കേസിലെ വിവാദകഥാപാത്രമായ സിഡ്‌കോ ജീവനക്കാരി ചന്ദ്രമതിയെ പ്രതിയാക്കുന്ന കാര്യത്തില്‍ ക്രൈംബ്രാഞ്ച്‌ തീരുമാനമെടുത്തിട്ടില്ല. ശബരിയെ വിശദമായി ചോദ്യം ചെയ്‌ത്‌ രേഖകള്‍ പരിശോധിച്ചശേഷം മാത്രമേ ആരെയെല്ലാം പ്രിതയാക്കണമെന്നകാര്യം തീരുമാനിക്കുകയുള്ളു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+