Get Updates
Get notified of breaking news, exclusive insights, and must-see stories!

ആസിഫലി സര്‍ദാരി പാക്‌ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു

Asif Ali Zardari And Usef Geelaniഇസ്ലാമബാദ്‌: പാകിസ്‌താന്‍ പീപ്പിള്‍സ്‌ പാര്‍ട്ടി(പിപിപി) സഹാധ്യക്ഷനും അന്തരിച്ച മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ ഭര്‍ത്താവുമായ ആസിഫ്‌ അലി സര്‍ദാരി പാകിസ്‌താന്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

രാജ്യത്തെ പതിമൂന്നാമത്തെ പ്രസിഡന്റാണ്‌ അമ്പത്തിമൂന്നുകാരനായ സര്‍ദ്ദാരി. ആകെയുള്ള 702 വോട്ടില്‍ 481 വോട്ട്‌ നേടിയായിരുന്നു സര്‍ദാരിയുടെ വിജയം. പര്‍വേസ്‌ മുഷറഫ്‌ ആഗസ്‌റ്റില്‍ പ്രസിഡന്റ്‌ പദവി രാജിവച്ചതിനെത്തുടര്‍ന്നാണ്‌ ശനിയാഴ്‌ച തിരഞ്ഞെടുപ്പ്‌ നടന്നത്‌.

ദേശീയ അസംബ്ലിയും സെനറ്റും സിന്ധ്‌, വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യ, പഞ്ചാബ്‌, ബലൂചിസ്ഥാന്‍ എന്നീ നാല്‌ പ്രവിശ്യാ അസംബ്ലികളും ചേര്‍ന്നാണ്‌ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്‌. ഓരോ പ്രവിശ്യയ്‌ക്കും 65 വീതം വോട്ടും, ദേശീയ അസംബ്ലിയില്‍ 342 വോട്ടും സെനറ്റില്‍ 100 വോട്ടുമാണ്‌ ഉള്ളത്‌.

സിന്ധ്‌ പ്രവിശ്യയിലെ മുഴുവന്‍ വോട്ടും സര്‍ദാരിയ്‌ക്ക്‌ അനുകൂലമായിരുന്നു. വടക്കുപടിഞ്ഞാറന്‍ അതിര്‍ത്തി പ്രവിശ്യയില്‍ നിന്നും 56വോട്ടും, ബലൂചിസ്‌താനില്‍ നിന്നും 59 വോട്ടും അദ്ദേഹം നേടി. എന്നാല്‍ പിഎംഎല്‍(എന്‍) നേതാവും മുന്‍ പ്രധാനമന്ത്രിയുമായ നവാസ്‌ ഷെരീഫിന്റെ ശക്തികേന്ദ്രമായ പഞ്ചാബില്‍ ിന്നും വെറും 22 വോട്ടുമാത്രമാണ്‌ സര്‍ദാരിയ്‌ക്കു ലഭിച്ചത്‌.

സര്‍ദാരിയുടെ വിജയം ജനാധിപത്യത്തിന്റെ വിജയമാണെന്നാണ്‌ പിപിപി പ്രതികരിച്ചത്‌. പാകിസ്‌താന്‍ രാഷ്ട്രീയത്തിലെ വിവാദപുരുഷന്മാരില്‍ പ്രമുഖനാണ്‌ സര്‍ദാരി. ഭാര്യ ബേനസീര്‍ പ്രധാനമന്ത്രിയായിരുന്ന കാലത്ത്‌ വിവിധ കാരാറുകള്‍ക്ക്‌ അന്യായമായി കമ്മീഷന്‍ വാങ്ങിയിരുന്ന സര്‍ദാരി മിസ്റ്റര്‍ ടെന്‍ പെര്‍സെന്റ്‌ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌.

അഴിമതിക്കുറ്റത്തിന്റേ പേരില്‍ വളരെനാള്‍ ജയിലില്‍ കിടന്നിരന്നു. മുഷറഫ്‌ പ്രസിഡന്റായപ്പോള്‍ ബേനസീറുമായുണ്ടാക്കിയ ധാരണയെത്തുടര്‍ന്ന്‌ ജയില്‍ മോചിനാവുകയായിരുന്നു.

പൊതു തരിഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ 2007 ഡിസംബര്‍ 27ന്‌ ബേനസീര്‍ കൊല്ലപ്പെട്ടതോടെയാണ്‌ സര്‍ദാരി സജീവരാഷ്ട്രീയത്തിലേയ്‌ക്ക്‌ തിരിഞ്ഞത്‌. പാകിസ്‌താന്റെ സാമ്പത്തിക പ്രശ്‌നങ്ങളും ഇസ്ലാമിക തീവ്രവാദവും തന്നെയാണ്‌ സര്‍ദാരിയെയും കാത്തിരിക്കുന്ന വെല്ലുവിളികള്‍.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+