ജയ ബച്ചന്‍ മാപ്പു പറഞ്ഞു
ദില്ലി: പ്രശസ്ത ബോളിവുഡ് താരവും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയ ബച്ചന്‍ തന്റെ വിവാദ പരാമര്‍ശത്തിന്‍ മേല്‍ ഖേദ പ്രകടനം നടത്തി.
തന്റെ പരാമര്‍ശം മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേദന ഉണ്ടാക്കിയെങ്കില്‍ മാപ്പ് ചോദിയ്‌ക്കുന്നുവെന്ന് ജയ ഒരു പ്രമുഖ പത്രത്തിന് നല്‌കിയ അഭിമുഖത്തില്‍ പറഞ്ഞു.
മുംബൈയില്‍ നടന്ന ഒരു ചടങ്ങില്‍ ഉത്തര്‍പ്രദേശുകാരിയായ താന്‍ ഹിന്ദിയിലേ സംസാരിയ്‌ക്കൂവെന്നും ഇതിന് മഹാരാഷ്ട്രക്കാര്‍ ക്ഷമിയ്‌ക്കണമെന്നും ജയ പറഞ്ഞതാണ് വിവാദമായത്.
അഭിമുഖങ്ങളില്‍ ഇംഗ്ലീഷ് മാത്രം സംസാരിയ്‌ക്കുന്ന ഹിന്ദി സിനിമാ താരങ്ങളെ ഉദ്ദേശിച്ചാണ് തന്റെ ഭാഗത്ത് നിന്നും അത്തരത്തിലൊരു പരാമര്‍ശമുണ്ടായത്. തനിയ്‌ക്ക് എല്ലാ സൗഭാഗ്യങ്ങളും തന്ന മുംബൈയെയോ അവിടത്തെ ജനങ്ങളെയോ ഒരിയ്‌ക്കലും അപമാനിച്ചിട്ടില്ലെന്നും ജയ പറഞ്ഞു.
ജയയുടെ പ്രസ്‌താവനയ്‌ക്കെതിരെ രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള നവനിര്‍മാണ്‍ സേന പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബച്ചന്‍ കുടുംബവുമായി ബന്ധപ്പെട്ട എല്ലാ സിനിമകളുടെയും റിലീസ് നിരോധിയ്‌ക്കാനും രാജ് താക്കറെ ആഹ്വാനം ചെയ്‌തിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications