Get Updates
Get notified of breaking news, exclusive insights, and must-see stories!

കാസര്‍ക്കോട്ടും ക്രിസ്‌ത്യന്‍ പള്ളിയ്‌ക്കുനേരെ അക്രമം

കാസര്‍കോട്‌: ദക്ഷിണ കര്‍ണാടകത്തില്‍ ക്രിസ്‌ത്യന്‍ ആരാധനാലയങ്ങള്‍ക്കുനേരെയുണ്ടായ ആക്രമണങ്ങള്‍ക്ക്‌ പിന്നാലെ അതിര്‍ത്തി ജില്ലയായ കാസര്‍കോട്ടും പള്ളികള്‍ക്കുനേരെ അക്രമം.

തലശേരി രൂപതയുടെ കീഴിലുള്ള കോട്ടക്കണ്ണി സെന്റ്‌ ജോസഫ്‌സ്‌ പള്ളിയ്‌ക്കുനേര്‍ക്ക്‌ ഞായറാഴ്‌ച രാത്രിയിലാണ്‌ ആക്രമണമുണ്ടായത്‌. ഒരു കൂട്ടം ആളുകള്‍ പള്ളിയ്‌ക്കുനേരെ കല്ലേറ്‌ നടത്തുകയായിരുന്നു. കല്ലേറില്‍ പള്ളിയുടെ ജനാലകള്‍ തകര്‍ന്നിട്ടുണ്ട്‌. കുര്‍ബാന സമയവിവരം എഴുതിവച്ച ബോര്‍ഡും അക്രമികള്‍ നശിപ്പിച്ചിട്ടുണ്ട്‌.

പുതിയ പള്ളിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ഇപ്പോള്‍ സ്‌കൂളിലാണ്‌ തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്‌. പള്ളി വികാരി ഫാദര്‍ ആന്റണി പൂനൂര്‍ നല്‍കിയ പരാതിപ്രകാരം കാസര്‍കോട്‌ പൊലീസ്‌ സ്ഥലത്ത്‌ ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌.

ഇതിനിടെ ദക്ഷിണ കര്‍ണാടകത്തില്‍ പള്ളികള്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട്‌ നാലുപേരെക്കൂടി മംഗലാപുരം പൊലീസ്‌ അറസ്റ്റുചെയ്‌തു. മുഴുവന്‍ പ്രതികളെയും ഉടന്‍തന്നെ അറസ്‌റ്റു ചെയ്യണമെന്നാവശ്യപ്പെട്ട്‌ വിവിധ ക്രൈസ്‌തവ സംഘടനകളുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ പ്രതിഷേധ പ്രകടനം നടത്തുന്നുണ്ട്‌.

മംഗലാപുരം കുലശേഖരയില്‍ സംഘര്‍ഷം തുടരുകയാണ്‌. അക്രമികളെ പിരിച്ചുവിടാന്‍ പൊലീസ്‌ വീണ്ടും കണ്ണീര്‍വാതകം പ്രയോഗിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+