എച്ച്‌പിയും തൊഴില് വെട്ടിക്കുറയ്ക്കുന്നു.
സാന്ഫ്രാന്സിസ്കോ: ആഗോള കമ്പ്യൂട്ടര് ഭീമനായ ഹ്യൂലറ്റ് പക്കാര്ഡ് (എച്ച്പി) അടുത്ത മൂന്ന് വര്ഷത്തിനുള്ളില് ലോകത്താകമാനമായി 24,600 തൊഴില് വെട്ടിക്കുറയ്ക്കും. മൊത്തം തൊഴിലവസരങ്ങളില് 7.5 ശതമാനം വെട്ടിക്കുറയ്ക്കാനാണ് തീരുമാനം.
പ്രമുഖ ഐടി സ്ഥാപനമായ ഇലക്ട്രോണിക് ഡാറ്റ സിസ്റ്റംസ് (ഇഡിഎസ്) ഏറ്റെടുത്തതുമായി ബന്ധപ്പെട്ടാണ് വന്തോതില് തൊഴില് വെട്ടിക്കുറയ്ക്കാന് എച്ച്പി അധികൃതര് തീരുമാനമെടുത്തത്.
ഇരുകമ്പനികളും ലയിക്കുന്നതോടെ ഒരേ തരം ജോലി ചെയ്യുന്നവര്ക്കാണ് തൊഴില് നഷ്ടപ്പെടുക. ഐടി രംഗത്തും മനുഷ്യ വിഭവശേഷി രംഗത്തുമായിരിക്കും പ്രധാനമായും തൊഴില് വെട്ടിക്കുറയ്ക്കലുണ്ടാകുക. നിലവില് എച്ച്പിയ്ക്ക് 17,8000 തൊഴിലാളികളും ഇഡിഎസിന് 142,000 തൊഴിലാളികളുമാണുള്ളത്.
പുതിയ തീരുമാനത്തിലൂടെ കമ്പനിയ്ക്ക് ഒരു വര്ഷം 1.8 ബില്യണ് ഡോളറിന്റെ ലാഭമുണ്ടാകുമെന്ന് എച്ച്പി വൃത്തങ്ങള് പറഞ്ഞു. വെട്ടിക്കുറയ്ക്കുന്ന തൊഴിലുകളില് പകുതി അമേരിക്കയിലാകുമെന്നും സൂചനയുണ്ട്.
അതെ സമയം തൊഴില് നഷ്ടമായവര്ക്ക് അടുത്ത മൂന്ന് വര്ഷത്തിനുള്ളില് തൊഴില് നല്കുമെന്ന് എച്ച്പി അവകാശപ്പെട്ടിട്ടുണ്ട്. കമ്പനിയുടെ സേവന മേഖലകളിലേക്ക് ഇവരെ തിരിച്ചെടുക്കുമെന്നാണ് അധികൃതരുടെ അവകാശവാദം.












Click it and Unblock the Notifications