Get Updates
Get notified of breaking news, exclusive insights, and must-see stories!

സെസ്‌: പ്രത്യേക നിയമം വേണമെന്ന്‌ സിപിഐ

തിരുവനന്തപുരം: കേരളത്തില്‍ പ്രത്യേക സാമ്പത്തിക മേഖല(സെസ്‌) അനുവദിക്കുന്നത്‌ പ്രത്യേക നിയമനിര്‍മ്മാണത്തിന്റെ അടിസ്ഥാനത്തിലാകണമെന്ന്‌ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ്‌ നിലപാടെടുത്തു.

സെസ്‌ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുക്കുന്നതിന്‌ ഇടതുമുന്നണി വെള്ളിയാഴ്‌ച യോഗം ചേരാനിരിക്കെയാണ്‌ ഇതുസംബന്ധിച്ചുള്ള കര്‍ശന നിലപാട്‌ തുടരാന്‍ സിപിഐ തീരുമാനിച്ചിരിക്കുന്നത്‌.

തൊഴിലാളികള്‍ക്ക്‌ ട്രേഡ്‌ യൂണിയന്‍ സ്വാതന്ത്ര്യം ഉറപ്പാക്കുന്നതും പാരിസ്ഥിതിക സന്തുലനത്തെ ബാധിക്കില്ലെന്ന്‌ ഉറപ്പുവരുത്തുന്നതുമായ കര്‍ശന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയുള്ള നിയമനിര്‍മ്മാണം നടത്തിയശേഷം മാത്രമേ സെസിന്‌ അനുമതി നല്‍കാവൂ എന്നതാണ്‌ സിപിഐ കൈക്കൊണ്ടിരിക്കുന്ന നിലപാട്‌.

സെസിനായി ഏറ്റെടുക്കുന്ന മൊത്തം സ്ഥലത്തിന്റെ 70 ശതമാനം തൊഴില്‍ ചെയ്യാനുള്ള സ്ഥലത്തിനായി നീക്കിവയ്‌ക്കണമെന്ന്‌ വ്യവസ്ഥയും നിയമത്തിലുണ്ടാകണമെന്ന്‌ ഇടതുമുന്നണിയോഗത്തില്‍ സിപിഐ ആവശ്യപ്പെടും. ബുധനാഴ്‌ച ചേര്‍ന്ന പാര്‍ട്ടി സെക്രട്ടേറിയറ്റില്‍ കൈക്കൊണ്ട തീരുമാനം വ്യാഴാഴ്‌ച നടന്ന എക്‌സിക്യൂട്ടീവ്‌ ചര്‍ച്ച ചെയ്‌ത്‌ അംഗീകരിക്കുകയായിരുന്നു.

സെസ്‌ പ്രശ്‌നം പഠിയ്‌ക്കുന്നതിന്‌ കാനം രാജേന്ദ്രന്‍ അധ്യക്ഷനായ സമിതി തയാറാക്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട്‌ വട്ടങ്ങളായി നടന്ന ചര്‍ച്ചയ്‌ക്കുശേഷമാണ്‌ പാര്‍ട്ടി തീരുമാനം കൈക്കൊണ്ടത്‌.

സെസ്‌ അനുവദിക്കുന്നതിന്‌ ചീഫ്‌ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സമിതി ശുപാര്‍ശ ചെയ്‌ത 10 അപേക്ഷകളില്‍ സിപിഐ മന്ത്രിമാരുടെ എതിര്‍പ്പുമൂലം തീരുമാനം കൈക്കൊള്ളാനാവാത്ത സാഹചര്യത്തിലാണ്‌ വെള്ളിയാഴ്‌ച ഇടതുമുന്നണിയോഗം ചേരുന്നത്‌.

സി.പി.ഐ യുടെ തീരുമാനം പുറത്തുവന്നതോടെ പ്രശ്‌നപരിഹാരത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്‌. സി.പി.എം, സി.പി.ഐ. നേതാക്കള്‍ തമ്മില്‍ ഏതാനും ദിവസങ്ങളായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടന്നിരുന്നു.

ഉദ്യോഗസ്ഥ സമിതി ശുപാര്‍ശചെയ്‌ത അപേക്ഷകള്‍ക്കു മാത്രം ഇപ്പോള്‍ അനുമതി നല്‍കുകയും ബാക്കിയുള്ളവ നിയമനിര്‍മ്മാണത്തിനുശേഷം പരിഗണിക്കാമെന്നതുമാണ്‌ ഉയര്‍ന്നുവരുന്ന ഒത്തുതീര്‍പ്പു ഫോര്‍മുല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+