Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാവലിന്‍ അന്വേഷണം നാല്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം

കൊച്ചി: ലാവലിന്‍ അന്വേഷണം നാല്‌ മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ചൊവ്വാഴ്‌ച മുതല്‍ നാല്‌ മാസത്തെ കാലയളവാണ്‌ അന്വേഷണം പൂര്‍ത്തിയാക്കാനായി കോടതി സിബിഐയ്‌ക്ക്‌ നല്‌കിയിട്ടുള്ളത്‌.

ലാവലിന്‍ അന്വേഷണ റിപ്പോര്‍ട്ട്‌ പരിശോധിച്ച കോടതി അന്വേഷണത്തില്‍ പുരോഗതിയുണ്ടെന്നും കോടതിയ്‌ക്ക്‌ ഇക്കാര്യത്തില്‍ തൃപ്‌തിയുണ്ടെന്നും വ്യക്തമാക്കി.

സിബിഐ അധികൃതര്‍ സമര്‍പ്പിച്ച ഏഴ്‌ വാല്യങ്ങളുള്ള കേസ്‌ ഡയറി ചീഫ്‌ ജസ്റ്റിസ്‌ എച്ച്‌.എല്‍ ദത്തു, ജസ്റ്റിസ്‌ എ.കെ ബഷീര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ്‌ പരിശോധിച്ച്‌ തൃപ്‌തി രേഖപ്പെടുത്തിയത്‌.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ ആറ്‌ മാസത്തെ സാവകാശം ചോദിച്ച കോടതിയെ സമീപിച്ച സിബിഐയെ കോടതി രൂക്ഷമായ വിമര്‍ശിച്ചിരുന്നു.

അന്വേഷണം മനപ്പൂര്‍വം വൈകിപ്പിയ്‌ക്കുന്നുവെന്ന്‌ ധ്വനിയുള്ള പരാമര്‍ശങ്ങളും കോടതി അന്ന്‌ നടത്തിയിരുന്നു. അതിന്‌ ശേഷമാണ്‌ കേസ്‌ ഡയറി ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്‌.

കേസന്വേഷണം അവസാനഘട്ടത്തിലാണെന്ന്‌ കോടതിയെ അറിയിച്ച സിബിഐ വിദേശത്തുള്ള ഏതാനും പേരെ ചോദ്യം ചെയ്യാനുണ്ടെന്നും അറിയിച്ചു.

ബന്ധപ്പെട്ട വാര്‍ത്തകള്‍













Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+