റംസാന്‍ വ്രതത്തിലായിരുന്ന വിദ്യാര്‍ത്ഥിയെ മൂത്രം കുടിപ്പിച്ചു
കൊച്ചി: റംസാന് വ്രതത്തിലായിരുന്ന വിദ്യാര്ത്ഥിയെ എസ്എഫ്ഐക്കാര് ബലമായി മൂത്രം കുടിപ്പിച്ചതായി ആരോപണം. എറണാകുളം മഹാരജാസ് കോളെജിലാണ് സംഭവം.
കോളെജിലെ കെഎസ് യു യൂണിറ്റ് സെക്രട്ടറിയായ രണ്ടാംവര്ഷ ബിഎ വിദ്യാര്ത്ഥി കെ.എ അന്ഷാദിനെയാണ് എസ്എഫ്ഐക്കാര് ബലം പ്രയോഗിച്ച് നോമ്പ് മുറിപ്പിച്ചത്. ചൊവ്വാഴ്ച കോളെജില് ഖദര് ധരിച്ചെത്തിയ അന്ഷാദിനെ എസ്എഫ്ഐക്കാര് വളഞ്ഞുവച്ച് വിവസ്ത്രനാക്കാന് ശ്രമിച്ചിരുന്നുവത്രേ.
റംസാന് വ്രതത്തിലാണെന്നും ഉപദ്രവിക്കരുതെന്നും അന്ഷാദ് പറഞ്ഞെങ്കിലും ഇവര് അന്ഷാദിനെ ബലമായി കക്കൂസില് കൊണ്ടുപോയി ബലമായി പിടിച്ച് യൂറിന്ടബ്ബില് മുഖം മുക്കുകയായിരുന്നു.തുടര്ന്ന് നിലത്തിട്ട് മര്ദ്ദിയ്ക്കുകയും ചെയ്തു.
അവശനിലയിലായ അന്ഷാദിനെ സഹപാഠികള് ഡിസിസി ഓഫീസിലെത്തിച്ച ശേഷം ജനറല് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. സംഭവത്തില് സെന്ട്രല് പൊലീസ് കേസെടുത്തിട്ടുണ്ട്.
സമാനമായ സംഭവം കഴിഞ്ഞയാഴ്ച ചെമ്പഴന്തി എന്എസ്എസ് കോളെജില് നിന്നും റിപ്പോര്ട്ട് ചെയ്തിരുന്നു. മതപരമായ ആചാരങ്ങള്ക്കെതിരെ എസ്എഫ്ഐ തിരിയുന്നത് തീക്കൊള്ളികൊണ്ട് തലയ്ക്കുചൊറിയുന്നതിന് തുല്യമാണെന്ന് കെഎസ് യു സംസ്ഥാന പ്രസിഡന്റ് ഹൈബി ഈഡന് ആരോപിച്ചു.
മതപരമായ ആചാരങ്ങള് രാഷ്ട്രീയവുമയി കൂട്ടിക്കുഴയ്ക്കുന്നത് രാഷ്ട്രീയ പാപ്പരത്തമാണെന്നും മഹാരാജാസ് കോളെജില് കെഎസ് യു പ്രവര്ത്തകര്ക്ക് ഊരുവിലക്ക് ഏര്പ്പെടുത്തിയിരിക്കുകയാണെന്നും കെഎസ് യു ജില്ലാ പ്രസിഡന്റ് തമ്പി സുബ്രഹ്മണ്യന് പത്രക്കുറിപ്പില് ആരോപിച്ചു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications