സര്‍വകക്ഷി യോഗം ബഹിഷ്‌ക്കരിച്ചത്‌ ജാള്യത മറയ്‌ക്കാന്‍; കോടിയേരി
തിരുവനന്തപുരം: വൈദ്യുതി ബോര്ഡ് വിഭജനം ചര്ച്ച ചെയ്യാനായി മുഖ്യമന്ത്രി വിളിച്ചു ചേര്ത്ത യോഗം യുഡിഎഫ് ബഹിഷ്ക്കരിച്ചത് ജാള്യത മറയ്ക്കാനാണെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്.
വൈദ്യുതി ബോര്ഡിനെ കമ്പനിയാക്കി മാറ്റുന്നത് കേന്ദ്രം ഭരിയ്ക്കുന്ന കോണ്ഗ്രസ് സര്ക്കാരിന്റെ നിര്ബന്ധം മൂലമാണ്. സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയ്ക്കു കാരണം അവരാണെന്നും കോടിയേരി കുറ്റപ്പെടുത്തി.
തിരുവനന്തപുരത്ത് എകെജി ഹാളില് സംഘടിപ്പിച്ച ഒരു ചടങ്ങില് പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സെസുമായി ബന്ധപ്പെട്ട വിവാദങ്ങള്ക്ക് പിന്നില് വികസന വിരുദ്ധരായ ചിലരുടെ താത്പര്യങ്ങളാണ്.
ഇത് സംബന്ധിച്ച് ഇടതു മുന്നണിയ്ക്കുള്ളിലും സര്ക്കാരിലും അഭിപ്രായ വ്യത്യാസമൊന്നുമില്ല. ഇക്കാര്യത്തില് സര്ക്കാരിന്റെ നിലപാട് വ്യക്തമാണ്.
വിവാദങ്ങള് സൃഷ്ടിയ്ക്കുന്നവര്ക്ക് വികസന വിരുദ്ധ അജണ്ടകള് ഉണ്ടോയെന്ന് സംശയിക്കണം. ബംഗാളില് ടാറ്റയ്ക്കെതിരെ പ്രക്ഷോഭമുണ്ടായ പോലെ ഇവിടെയും പ്രശ്നങ്ങള് ഉണ്ടാക്കാനാണ് ചിലരുടെ ശ്രമം. കോടിയേരി പറഞ്ഞു.
ഇതിനിടെ കെഎസ്ഇബിയെ കമ്പനിവത്ക്കരയ്ക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചുചേര്ത്ത സര്വകക്ഷി യോഗം തുടരുകയാണ്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications