ബാങ്ക് തകര്ച്ച യൂറോപ്പിലും; യുഎസ് രക്ഷാപദ്ധതിയ്ക്ക് ധാരണ
ലണ്ടന്‍: അമേരിക്കന്‍ ബാങ്കുകളുടെ തകര്‍ച്ചയ്‌ക്കു പിന്നാലെ യൂറോപ്യന്‍ ബാങ്കുകളും തകര്‍ച്ചയുടെ വക്കില്‍. ബ്രിട്ടനിലെ പ്രമുഖ പണയ വായ്‌പ ബാങ്കായ ബ്രാഡ്‌ഫോഡ് ആന്‍ഡ് ബിങ്‌ലി (ബി ആന്‍ഡ് ബി)യാണ് തകര്‍ച്ചയുടെ സൂചനകള്‍ നല്‌കിയിരിക്കുന്നത്.
പ്രതിസന്ധി നേരിടുന്ന ബാങ്ക് ഏറ്റെടുക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. സ്ഥാപനത്തിന്റെ ശാഖകളും 2400 കോടി പൗണ്ടിന്റെ ആസ്‌തികളും വില്‌ക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു വരികയാണ്.
ബ്രിട്ടനിലെ ഒമ്പതാമത്തെ ഏറ്റവും വലിയ ബിആന്‍ഡ് ബി ദേശസാത്‌ക്കരിയ്‌ക്കാനുള്ള സര്‍ക്കാര്‍ നീക്കം ബിബിസിയാണ് വെളിപ്പെടുത്തിയത്. ഫെബ്രുവരിയില്‍ നോര്‍ത്തേണ്‍ റോക്ക് എന്ന സ്വകാര്യബാങ്ക് ഏറ്റെടുത്തതിന് പിന്നാലെയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മറ്റൊരു സ്വകാര്യ ബാങ്ക് കൂടി ഏറ്റെടുക്കാനൊരുങ്ങുന്നത്.
4100 കോടി പൗണ്ടിന്റെ ഭവനവായ്‌പകളുള്‍പ്പടെ 5000 കോടി പൗണ്ടിന്റെ കിട്ടാക്കടമാണ് ബി ആന്‍ഡ് ബിയെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്.
ഇതിനിടെ പ്രതിസന്ധി നേരിടുന്ന അമേരിക്കന്‍ സമ്പദ് വ്യവസ്ഥയെ കരകയറ്റാനുള്ള ബുഷ് ഭരണകൂടത്തിന്റെ 70,000 കോടി ഡോളറിന്റെ രക്ഷാപദ്ധതി സംബന്ധിച്ച് യുഎസ് കോണ്‍ഗ്രസില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഭേദഗതികളോടെയുള്ള പദ്ധതി പ്രതിനിധി സഭയില്‍ വോട്ടിനിട്ട ശേഷം തിങ്കളാഴ്‌ച സെനറ്റ് പരിഗണിയ്‌ക്കും.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications