സെസ്‌ അന്തിമ തീരുമാനം തിങ്കളാഴ്‌ചത്തെ യോഗത്തില്‍ ഉണ്ടായേക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സാമ്പത്തിക മേഖലകള്ക്ക് അനുമതി നല്കുന്നത് സംബന്ധിച്ച് തിങ്കളാഴ്ച ചേരുന്ന ഇടതു മുന്നണി യോഗം അന്തിമ തീരുമാനം കൈക്കൊണ്ടേക്കും.
സെസ് അനുവദിയ്ക്കാന് കഴിഞ്ഞ മുന്നണി യോഗത്തില് തീരുമാനമായെങ്കിലും പിന്നീട് നടന്ന മന്ത്രിസഭാ യോഗത്തില് സിപിഐ മന്ത്രിമാര് ഇടഞ്ഞതിനാലാണ് വിഷയം വീണ്ടും മുന്നണിയ്ക്ക് മുന്നിലേക്കെത്തിയിരിക്കുന്നത്. ഇടത് മുന്നണി യോഗത്തിന് ശേഷം വൈകിട്ട് മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്.
സെസിന് മുന്നണി അനുവാദം നല്കിയാല് ഇതില് ചീഫ് സെക്രട്ടറിതല സമിതി ശുപാര്ശ ചെയ്ത അപേക്ഷകള് കേന്ദ്രത്തിലേക്ക് അയക്കാന് തീരുമാനിയ്ക്കും.
കഴിഞ്ഞ മുന്നണി. സെസ് അനുവദിയ്ക്കുന്നതിന് മുമ്പ് ഇക്കാര്യത്തില് പുതിയ നിയമം നിര്മ്മിയ്ക്കണമെന്നാണ് സിപിഐയുടെ ആവശ്യം. എന്നാല് കഴിഞ്ഞ മുന്നണി യോഗത്തില് പങ്കെടുത്ത സിപിഐ മന്ത്രിമാര് ഇതില് ഉറച്ചു നിന്നില്ലെന്ന ആക്ഷേപം പാര്ട്ടിയ്ക്കുള്ളില് ഉയര്ന്നിരുന്നു.
മന്ത്രിമാരുടെ നിലപാടുകളെ അനുകൂലിച്ച് പാര്ട്ടി സെക്രട്ടറി വെളിയം ഭാര്ഗവന് തന്നെ രംഗത്ത് വന്നതോടെയാണ് ഇക്കാര്യത്തിലുള്ള വിവാദം കെട്ടടങ്ങിയത്.. അതെ സമയം പുതിയ നിയമം വേണമെന്ന ആവശ്യത്തില് വെളിയം ഉറച്ചു നില്ക്കുകയാണ്.
സെസ് അനുവദിയ്ക്കാനുള്ള സിപിഎമ്മിന്റെ ധൃതിയെ വെളിയം പരോക്ഷമായി വിമര്ശിയ്ക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ ദേശാഭിമാനിയില് മുഖപ്രസംഗം എഴുതിയാണ് സിപിഎം തിരിച്ചടിച്ചത്.
സെസ് അനുകൂലമായി നില്ക്കുന്ന മറ്റു ഘടകകക്ഷികളെ കൂടെ നിര്ത്തി സിപിഐയെ സമ്മര്ദ്ദത്തിലാഴ്ത്താനായിരിക്കും തിങ്കളാഴ്ചത്തെ യോഗത്തില് സിപിഎമ്മിന്റെ ശ്രമം. ഇക്കാര്യത്തില് പാര്ട്ടിയ്ക്കുള്ളില് നിലനില്ക്കുന്ന ഭിന്നതയും സിപിഐയെ വെട്ടിലാക്കും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications