ഇന്‍ഫോസിസിലെ ജീവനക്കാരുടെ എണ്ണം ലക്ഷം കവിഞ്ഞു
ബാംഗ്ലൂര്: പ്രമുഖ സോഫ്റ്റ് വേര് കമ്പനിയായ ഇന്ഫോസിസില് ജീവനക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു. ഈ സാമ്പത്തിക വര്ഷം ജൂലൈ തൊട്ട് സെപ്റ്റംബര് വരെയുള്ള കാലയളവില് 10,117 പേര് കൂടി ഇന്ഫോസിസിലും അതിന്റെ ഉപസ്ഥാപനങ്ങളിലുമായി ജോലിക്കുചേര്ന്നിട്ടുണ്ട്.
2008-2009ല് 25,000 പേര്കൂടി ഇന്ഫിയുടെ വളര്ച്ചയുടെ ഭാഗമാകുമെന്ന് കമ്പനി അധികൃതര് പറഞ്ഞു. കഴിഞ്ഞ മൂന്നുമാസത്തിനിടെ കമ്പനിയും ഉപസ്ഥാപനങ്ങളും ചേര്ന്ന് 40 പുതിയ ഇടപാടുകാരെയും നേടിയിട്ടുണ്ട്.
ജീവനക്കാരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞതിന്റെ ആഘോഷവും ഇന്ഫോസിസില് നടന്നു. സ്ഥാപനത്തിന്റെ തവലന്മാരായ എന്.ആര് നാരായണമൂര്ത്തി, നന്ദന് എം നിലേക്കാനി, എസ്. ഗോപാലകൃഷ്ണന്, എസ്. ഡി ഷിബുലാല്, ടി.വി മോഹന്ദാസ് പൈ, വി. ബാലകൃഷ്ണന് തുടങ്ങിയവര് ആഘോഷത്തില് പങ്കെടുത്തിരുന്നു. ഇന്ഫോസിസിന്റെ വളര്ച്ചയിലെ വലിയൊരു ഘട്ടമാണിതെന്ന് സാരഥികള് പറഞ്ഞു
20നും 25നും മധ്യേ പ്രായമുള്ള യുവാക്കളാണ് ഇന്ഫോസിസില് പുതിയതായി ചേരുന്നത്. ജീവനക്കാര്ക്ക് പരിശീലനം നല്കുന്നതിനായി നല്ലൊരു നിക്ഷേപം ഇന്ഫോസിസ് ചെലവിടുന്നുണ്ടെന്ന് എച്ച്ആര്ഡി റിസര്ച്ച് തലവന് ടിവി മോഹന്ദാസ് പൈ പറഞ്ഞു.
കമ്പനിയുടെ മനുഷ്യവിഭവശേഷി കാലഘട്ടത്തിന്റെ സാങ്കേതികതയ്ക്കനുസരിച്ച് വൈദഗ്ധ്യമുള്ളതാക്കാന് സ്ഥിരമായി ശ്രമം നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു












Click it and Unblock the Notifications