വെളളമടിക്കാരേ... ഇനിയധികം നാളില്ല..
ചെന്നൈ : പുകവലിയ്ക്കെതിരെ നടത്തിയ കുരിശുയുദ്ധം വിജയിച്ച ലഹരിയില്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. അന്‍പുമണി രാംദോസ് സമ്പൂര്‍ണ മദ്യനിരോധനം ലക്ഷ്യമിട്ട് രംഗത്ത്. ജനങ്ങളുടെ ക്ഷേമത്തിന് രാജ്യത്ത് സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മദ്യനിയന്ത്രണ നയത്തെക്കുറിച്ച് ചെന്നൈയില്‍ നടന്ന സെമിനാറില്‍ പങ്കെടുത്താണ് രാംദോസ് തന്റെ ലക്ഷ്യം വ്യക്തമാക്കിയത്. മദ്യവില്‍പന നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായ പ്രചരണമാണ് ആദ്യപടി. മദ്യവില്‍പന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുന്നതിനും ആലോചനയുണ്ടെന്ന് അദ്ദേഹം വെളിപ്പെടുത്തി.
യുവതലമുറ മദ്യത്തിന് അടിമയാകുന്നത് തടയണം. ഇതിനു വേണ്ട നയം രാജ്യവ്യാപകമായി പ്രചരിപ്പിക്കപ്പെടണം. ഇതിനു വേണ്ടി സന്നദ്ധ സംഘടനകളും ഏജന്‍സികളുമായി ചര്‍ച്ച തുടങ്ങിയെന്നും കേന്ദ്ര ആരോഗ്യമന്ത്രി വെളിപ്പെടുത്തി.
ജനങ്ങളുടെ ആരോഗ്യത്തെ മദ്യം ദോഷകരമായി ബാധിക്കും.
പൊതുസ്ഥലത്ത് പുകവലി നിരോധനത്തോട് കേരളം, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങള്‍ അനുകൂലമായി പ്രതികരിച്ചിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവരില്‍ നിന്ന് ഈടാക്കുന്ന പിഴ പുകയില വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കോ ട്രഷറി ബഞ്ച് സ്ഥാപിക്കുന്നതിനോ ഉപയോഗിക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് രാംദോസ് പ്രസ്താവിച്ചു.












Click it and Unblock the Notifications