ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്ന്‌ ചിദംബരം
ദില്ലി: ആഗോള സാമ്പത്തികപ്രതിസന്ധിയെത്തുടര്ന്ന് ഇന്ത്യന് സാമ്പത്തിക രംഗവും പ്രതിസന്ധി നേരിടുന്നുണ്ടെന്ന് ധനമന്ത്രി പി ചിദംബരം. എന്നാല് ഇന്ത്യയുടെ സാമ്പത്തിക നില ഭദ്രമാണെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ സാമ്പത്തിക വളര്ച്ചാ നിരക്ക് തുടരും. അടുത്ത സാമ്പത്തിക വര്ഷത്തിലും ഇന്ത്യ 7.9 ശതമാനം സാമ്പത്തിക വളര്ച്ച കൈവരിയ്ക്കും. വിപണിയില് പണലഭ്യത ഉറപ്പാക്കാനുള്ള നടപടികള് സര്ക്കാര് സ്വീകരിക്കും. നിക്ഷേപകര് യാതൊരു വിധത്തിലും ഭയപ്പെടേണ്ടതില്ല- അദ്ദേഹം അറിയിച്ചു.
രാജ്യത്ത് പണലഭ്യതയില് കുറവുണ്ടായതാണ് ആശങ്കകള്ക്ക് ഇടയാക്കിയത് ഇതു പരിഹരിക്കാന് റിസര്വ് ബാങ്ക് ആവശ്യമായ നടപടികള് കൈക്കൊള്ളും. 60,000 കോടി രൂപ ഉടന് വിപണിയില് ലഭ്യമാക്കും- അദ്ദേഹം പറഞ്ഞു.
ചിദംബരത്തിന്റെ പ്രസ്താവനയെത്തുടര്ന്ന് ഓഹരിവിപണിയില് ഉണര്വു പ്രകടമായിട്ടുണ്ട്. ഓഹരിവ്യാപാരം തുടങ്ങുന്നതിന് 20മിനിറ്റ് മുമ്പാണ് മന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്.
രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ മുംബൈ ഓഹരി സൂചികയായി സെന്സെക്സ് 350 പോയിന്റാണ് ഉയര്ന്നത്. ദേശീയ സൂചികയായ നിഫ്റ്റി 100 പോയിന്റ് ഉയര്ന്നു.
ബാങ്കിങ്, ഊര്ജം, ലോഹം, ഓയില്, തുടങ്ങി മിക്കവാറും മേഖലകള് മുന്നേറുന്നതായാണ് സൂചിക കാണിക്കുന്നത്. ഫിന്റാല്കോ, ഐസിഐസിഐ ബാങ്ക്, റിലയന്സ് ഇന്ഫ്രാസ്ട്രക്ചര്, യുണിടെക്, ഡിഎല്എഫ്, ടാറ്റ സ്റ്റീല്, എസ്ബിഐ, ഐടിസി, സീമെന്സ് തുടങ്ങിയ ഓഹരികള് നേട്ടമുണ്ടാക്കി.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications