വിവാഹത്തിന്‌ പിന്നാലെ തെറ്റിപ്പിരിഞ്ഞ ദമ്പതികള്‍ വീണ്ടും ഒന്നിച്ചു
കൊച്ചി: പ്രണയിച്ച് രജിസ്റ്റര് വിവാഹം ചെയ്ത് മണിക്കൂറുകള്ക്കുള്ളില് കലഹിച്ചു പിരിഞ്ഞ വധൂവരന്മാര് വീണ്ടും ഒന്നിച്ചു. തിങ്കളാഴ്ച രജിസ്ട്രാര് ഓഫീസില് വിവാഹിതരായശേഷം ജ്വല്ലറിയില് നിന്നും സ്വര്ണം വാങ്ങുന്നതിനിടെയുണ്ടായ തര്ക്കത്തെത്തുടര്ന്നാണ് ഇരുവരും തെറ്റിപ്പിരിഞ്ഞത്.
തര്ക്കത്തിനിടെ വരന് വധുവിന്റെ മുഖത്തടിയ്ക്കുകയും സ്വര്ണവും പണവും അടങ്ങിയ ബാഗ് കനാലിലേയ്ക്ക് വലിച്ചെറിയുകയും ചെയ്തിരുന്നു. സംഭവത്തെത്തുടര്ന്ന് സ്ഥലത്തുനിന്നും മുങ്ങിയ വരന് രാജേഷിനെ ചൊവ്വാഴ്ച മറൈന് ഡ്രൈവില്വച്ച് പൊലീസ് പിടികൂടിയിരുന്നു.
ചൊവ്വാഴ്ച രാത്രി വധുവായ ബിന്ദു എറണാകുളം സെന്ട്രല് സ്റ്റേഷനിലെത്തി രാജേഷിനൊപ്പം ജീവിക്കാന് തയ്യാറാണെന്നും താന് നല്കിയ പരാതി പിന്വലിക്കാമെന്നും അറിയിക്കുകയായിരുന്നു. ബിന്ദു പരാതി പിന്വലിച്ചതിനെത്തുടര്ന്ന് രാജേഷിനെ കസ്റ്റഡിയില് നിന്നും വിട്ടയച്ചു.
വിവാഹം നടന്ന മണിക്കൂറുകള്ക്കകം തന്നെ തല്ലിയ ഭര്ത്താവിനൊപ്പം ജീവിക്കില്ലെന്നായിരുന്നു തിങ്കളാഴ്ച പ്രശ്നങ്ങള്ക്കിടെ ബിന്ദു പറഞ്ഞത്. സ്വര്ണവും പണവുമടങ്ങിയ ബാഗ് രാജേഷ് കനാലില് വലിച്ചെറിയുന്നത് കണ്ട് ബോധംകെട്ട് വീണ ബിന്ദുവിനെ ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.
കളഞ്ഞുപോയ സ്വര്ണത്തിനായി ഫയര്ഫോഴ്സും ബിന്ദുവിന്റെ ബന്ധുക്കളും കനാലില്തിരച്ചില് നടത്തിയെങ്കിലും കണ്ടെത്താന് കഴിഞ്ഞിട്ടില്ല.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications