അരവിന്ദിലൂടെ ബുക്കര്‍ വീണ്ടും ഇന്ത്യയിലേക്ക്‌
ലണ്ടന്: സാഹിത്യ ലോകത്തെ പ്രമുഖ പുരസ്ക്കാരങ്ങളില് ഒന്നായ ബുക്കര് പ്രൈസ് ഇന്ത്യന് എഴുത്തുകാരന് അരവിന്ദ് അഡിഗയ്ക്ക്.
അഡിഗയുടെ 'ദ വൈറ്റ് ടൈഗര്' എന്ന പ്രഥമ നോവലിനാണ് പുരസ്ക്കാരം ലഭിച്ചിരിയ്ക്കുന്നത്. ഇതോടെ നാല്പത് വര്ഷത്തെ ചരിത്രത്തിനിടെ ആദ്യ നോവലിന് തന്നെ ബുക്കര് പുരസ്ക്കാരം ലഭിയ്ക്കുന്ന മൂന്നാമത്തെയാളായി അരവിന്ദ് മാറി.
അരുന്ധതി റോയിയും ഡിബിസി പിയറിയുമാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളവര്. ഏകദേശം നാല്പത് ലക്ഷം രൂപയാണ് പ്രൈസ് തുക.
ദരിദ്ര ഗ്രാമത്തില് നിന്നും നഗരത്തിലേക്ക് കുടിയേറി തന്റെ ആഗ്രഹങ്ങള് സാധിയ്ക്കാന് എന്തും ചെയ്യുന്ന ഒരു വ്യക്തിയുടെ കഥയാണ് വൈറ്റ് ടൈഗര്.
ഇന്ത്യയിലെ സമകാലീന രാഷ്ട്രീയ സാമൂഹിക അവസ്ഥകള് വെളിപ്പെടുത്തുന്നതാണ് നോവലെന്ന്അഞ്ചംഗ ജഡ്ജിംഗ് പാനല് ചെയര്മാന് മൈക്കല് പോര്ട്ടില്ലോ പറഞ്ഞു.
മാക്ബത്തിന്റെ പാരമ്പര്യം അവകാശപ്പെടാവുന്ന വൈറ്റ് ടൈഗറില് ഹാസ്യം നന്നായി കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ചെന്നൈയില് ജനിച്ച അഡിഗ ഇപ്പോള് മുംബൈയിലാണ് വസിയ്ക്കുന്നത്.
ഇത്തവണത്തെ ബുക്കര് പുരസ്ക്കാരത്തിന് ഏറെ സാധ്യത കല്പിയ്ക്കപ്പെട്ടിരുന്ന സെബാസ്റ്റ്യന് ബാരിയുടെ സീക്രട്ട് സ്ക്രിപ്ചറിനെ പിന്തള്ളിയാണ് അഡിഗയുടെ നോവല് തിരഞ്ഞെടുത്തത്.
പുരസ്ക്കാര നിര്ണയ വേളയില് അവസാന റൗണ്ടിലെത്തിയ ആറ് എഴുത്തുകാരില് ഏറ്റവും പ്രായം കുറഞ്ഞയാളാണ് അഡിഗ.












Click it and Unblock the Notifications