പ്രതിസന്ധി ആകാശത്തും: 1900 ജീവക്കാരെ പിരിച്ചുവിട്ടു
ഹൈദരാബാദ്: വ്യോമയാന മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുന്നതായി സൂചന.
കഴിഞ്ഞ ദിവസം 800 ജീവക്കാര്‍ക്ക് പിരിച്ചു വിടില്‍ നോട്ടീസ് നല്‌കിയ ജെറ്റ് എയര്‍വേയ്‌സ് 1100 പേര്‍ക്ക് കൂടി നോട്ടീസ് നല്‌കി. ഇതോടെ ജെറ്റ് എയര്‍വേയ്‌സില്‍ നിന്ന് മാത്രം 1900 ജീവനക്കാര്‍ക്കാണ് ജോലി നഷ്ടപ്പെടുക.
ജെറ്റ് എയര്‍വേയ്‌സിന് പിന്നാലെ രാജ്യത്തെ മറ്റൊരു പ്രമുഖ സ്വകാര്യ വിമാനക്കമ്പനിയായ കിങ്‌ഫിഷറും 300 ഓളം ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്.
ജെറ്റിലെ പിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തമാകുമ്പോഴും കമ്പനിയലെ ബാക്കിയുള്ള 11000 ജീവനക്കാരെ രക്ഷിയ്‌ക്കുന്നതിനാണ് ഈ കടുത്ത നടപടിയെന്നാണ് കമ്പനി വക്താക്കള്‍ നല്‌കുന്ന വിശദീകരണം.
വര്‍ത്തന ചെലവിലെ വര്‍ധനയും ആഗോള സാമ്പത്തിക മാന്ദ്യവും മൂലമുള്ള പ്രശ്‌നങ്ങളില്‍ നിന്ന് കരകയറുന്നതിനായി 4750 കോടി രൂപയുടെ സഹായമാണ് വ്യോമയാന മേഖല തേടുന്നത്. വ്യോമയാന മേഖലയെ രക്ഷിയ്‌ക്കാന്‍ സര്‍ക്കാര്‍ പ്രത്യേക സാമ്പത്തിക പാക്കേജിന് രൂപം നല്‌കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി പ്രഫുല്‍ പട്ടേല്‍ പറഞ്ഞു.
ഇതിനിടെ ജെറ്റ് എയര്‍വേയ്‌സിന്റെ പിരിച്ചുവിടല്‍ നടപടിയ്‌ക്കെതിരെ ജീവനക്കാരും വിവിധ രാഷ്ട്രീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
മൂന്നുറോളം ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ മുംബൈയിലെ കമ്പനി ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തി. ജീവനക്കാരെ പിരിച്ചുവിടുന്ന പക്ഷം ജെറ്റ് എയര്‍വേയ്‌സിന്റെ ഫ്‌ളൈറ്റുകള്‍ സര്‍വീസ് നടത്താന്‍ അനുവദിക്കില്ലെന്ന് മഹാരാഷ്ട്ര നവനിര്‍മാണ് സേന (എംഎന്‍എസ്) അധ്യക്ഷന്‍ രാജ് താക്കറെ മുന്നറിയിപ്പ് നല്‌കി.
ജെറ്റ് ജീവനക്കാരുമായി നടത്തിയ ചര്‍ച്ചയ്‌ക്ക് ശേഷമാണ് രാജ് ഇക്കാര്യം വ്യക്തമാക്കിയത്. ജെറ്റ് എയര്‍വേയ്‌സ് മാനേജ്‌മെന്റുമായി വ്യാഴാഴ്‌ച പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
ബന്ധപ്പെട്ടവാര്‍ത്തകള്‍












Click it and Unblock the Notifications