ബിഷപ്പ്‌ ദത്തെടുത്തത്‌ വൈദികന്റെ വളര്‍ത്തുപുത്രിയെ
കൊച്ചി: ബിഷപ്പ് ജോണ് തോട്ടുങ്കല് ദത്തെടുത്തത് ഓര്ത്തഡോക്സ് വൈദികന്റെ വളര്ത്തുപുത്രിയെയാണെന്ന് വ്യക്തമായി. പത്തനംതിട്ട ജില്ലയിലെ സ്കൂളില് അധ്യാപകനായിരുന്ന വൈദികന് ചെറുപ്പം മുതല് തന്നെ വളര്ത്തിയ പെണ്കുട്ടിയെയാണത്രേ ബിഷപ്പ് ദത്തെടുത്തിരിക്കുന്നത്.
എന്നാല് നിയമപരമായി ദത്തെടുക്കാത്ത വളര്ത്തുപുത്രിയെ മറ്റൊരാള്ക്ക് ദത്തുനല്കാനാവില്ലെന്ന് നിയമവിദഗ്ധര് ചൂണ്ടിക്കാട്ടുന്നു. വളര്ത്തുപുത്രിയെക്കൂടാതെ വൈദികന് രണ്ട് ആണ്മക്കളും ഒരു പെണ്കുട്ടിയുമുണ്ട്. പെണ്കുട്ടിയെ വളര്ത്തുന്നതുമായി ബന്ധപ്പെട്ട് ഓര്ത്തഡോക്സ് സഭയില് ഈ വൈദികനെതിരെ പരാതിയുണ്ടായതിനെത്തുടര്ന്ന് കുറച്ചുകാലത്തേയ്ക്ക് സഭ ഇയാള്ക്ക് വിലക്കേര്പ്പെടുത്തിയിരുന്നതായും അറിയുന്നു.
സ്വന്തം മകളെപ്പോലെയാണ് ഈ പെണ്കുട്ടിയെ വളര്ത്തുന്നതെന്നും ബിഷപ്പിന് ആത്മീയ ദത്ത് മാത്രമാണ് നല്കിയിരിക്കുന്നതെന്നും വൈദികന് പറഞ്ഞു. തന്റെ സ്വത്തിന്റെ ഒരു ഭാഗം ഈ കുട്ടിയ്ക്ക് നീക്കിവച്ചിട്ടുണ്ടെന്നും എന്നാല് ബിഷപ്പിന്റെ സ്വത്തിന് മകള്ക്ക് അവകാശമില്ലാത്ത രീതിയിലാണ് ദത്തെടുക്കല് രേഖകള് തയ്യാറാക്കിയിട്ടുള്ളതെന്നും വൈദികന് പറഞ്ഞു.
മൂന്നര വയസ്സുമുതല് വളര്ത്തുന്ന പെണ്കുട്ടിയെ വൈദികന്റെ കുടുംബരേഖകളിലെല്ലാം മൂത്തമകളായാണ് ചേര്ത്തിട്ടുള്ളത്. ദത്തെടുക്കുലുമായി ബന്ധപ്പെട്ടുണ്ടായ വിവാദം മാനസികപീഡനമുണ്ടാക്കുന്നുവെന്ന് ദത്തെടുക്കപ്പെട്ട ഇരുപത്തിയാറുകാരിയായ യുവതി പറഞ്ഞു.
ബിഷപ്പിനെ പിതൃസ്ഥാനത്താണ് കാണുന്നത്. എന്നാല് എന്നെയും അദ്ദേഹത്തെയും അവഹേളിക്കുന്ന തരത്തിലുള്ള വാര്ത്തകളാണ് വരുന്നത്. ആത്മീയകാര്യങ്ങള് ബിഷപ്പുമായി ഫോണില് സംസാരിക്കാറുണ്ട്- യുവതി പറഞ്ഞു.
വിവാദം മൂലം മകള്ക്കു വരുന്ന വിവാഹാലോചനകള്പോലും മുടങ്ങുകയാണെന്നും ഇതില് താനും കുടുംബവും വളരെ ദുഖിതരാണെന്നും വൈദികന് പറഞ്ഞു. തന്നെ പപ്പയെന്നും ബിഷപ്പിനെ വലിയ പപ്പയെന്നുമാണ് മകള് വിളിക്കുന്നതെന്നും മകളുടെ പ്രാര്ത്ഥനാനുഭവം ബോധ്യപ്പെട്ടതിനെത്തുടര്ന്നാണ് ബിഷപ്പ് അവളെ ദത്തെടുത്തതെന്നും വൈദികന് പറയുന്നു.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications