Get Updates
Get notified of breaking news, exclusive insights, and must-see stories!

നിയമതടസ്സങ്ങളൊഴിഞ്ഞു; മാഞ്ചിയ്‌ക്കിനി ജപ്പാനിലേയ്‌ക്ക്‌ പറക്കാം

Manji with Father and Grandmaദില്ലി: മാഞ്ചിയെ ഓര്‍ക്കുന്നില്ലേ ഒരമ്മ അണ്ഡം നല്‍കി മറ്റൊരമ്മ പ്രസവിച്ച്‌ വേറെയൊരമ്മ പാലൂട്ടിയ മാഞ്ചി. അവള്‍ക്ക്‌്‌ മുന്നിലുള്ള നിയമതടസ്സങ്ങളെല്ലാം നീങ്ങിയിരിക്കുന്നു. ഇനി മുത്തശ്ശിയ്‌ക്കും പിതാവിനുമൊപ്പം അവള്‍ക്ക്‌ ജപ്പാനിലേയ്‌ക്ക്‌ പറക്കാം.

രണ്ട്‌ മാസങ്ങള്‍ക്ക്‌ മുമ്പേയാണ്‌ മാഞ്ചിയുടെ ദുരവസ്ഥ ലോകമറിഞ്ഞത്‌. കുട്ടികളില്ലാതിരുന്ന ജപ്പാന്‍ ദമ്പതിമാര്‍ ഒരു ഇന്ത്യക്കാരിയുടെ ഗര്‍ഭപാത്രം വാടകയ്‌ക്കെടുത്താണ്‌ മാഞ്ചിയ്‌ക്ക്‌ ജന്മം നല്‍കിയത്‌. മാഞ്ചി ജനിക്കുന്നതിനിടെ യഥാര്‍ത്ഥ അച്ഛനും അമ്മയും തെറ്റിപ്പിരിഞ്ഞു. അമ്മയാണെങ്കില്‍ മാഞ്ചിയെ വേണ്ടെന്നും പറഞ്ഞു. പക്ഷേ അച്ഛന്‌ മാഞ്ചിയെ ഉപേക്ഷിക്കാന്‍ തോന്നിയില്ല.

പ്രസവം കഴിഞ്ഞ്‌ ഏതാനും നാള്‍ കഴിഞ്ഞപ്പോള്‍ പണം വാങ്ങി ജന്മം നല്‍കിയ ആ അമ്മയും മാഞ്ചിയെ ആശുപത്രിക്കാര്‍ക്ക്‌ നല്‍കിയിട്ട്‌ പോയി. പിന്നീട്‌ പിതാവിന്റെ സുഹൃത്തിന്റെ ഭാര്യയാണ്‌ മാഞ്ചിയെ പാലൂട്ടിയത്‌. പിതാവിനൊപ്പം മുത്തശ്ശിയും അവളെ ശുശ്രൂഷിക്കാനായി ഇന്ത്യയിലെത്തി.

വാടകഗര്‍ഭപാത്രത്തില്‍ ജനിച്ചകുഞ്ഞ്‌ ജപ്പാന്‍ കാരിയാണോ ഇന്ത്യക്കാരിയാണോ എന്നു തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങളായിരുന്നു അധികൃതര്‍ക്ക്‌ മുന്നിലുണ്ടായിരുന്നത്‌. എന്നാല്‍ ഇപ്പോള്‍ അവള്‍ക്ക്‌ ഒരു തിരിച്ചറിയല്‍ കാര്‍ഡ്‌ കിട്ടിക്കഴിഞ്ഞു. ഈ രേഖ പാസ്‌പോര്‍ട്ടായി പരിഗണിക്കാമെന്ന്‌ അധികൃതര്‍ ഉറപ്പും നല്‍കി. ഇനി മാഞ്ചിയ്‌ക്ക്‌ വേണ്ടി വിസകിട്ടാന്‍ പിതാവിന്‌ ജപ്പാനില്‍ അപേക്ഷ നല്‍കാം.

രണ്ടാഴ്‌ചമുമ്പാണ്‌ മാഞ്ചിയ്‌ക്ക്‌ പാസ്‌പോര്‍ട്ട്‌ അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സുപ്രിം കോടതി കേന്ദ്രസര്‍ക്കാറിന്‌ നിര്‍ദ്ദേശം നല്‍കിയത്‌. രണ്ടുമാസം മാത്രം പ്രായമുള്ള മാഞ്ചിയെ നോക്കാനായി 74കാരിയായ മുത്തശ്ശി ഇന്ത്യയില്‍ത്തന്നെ താമസിച്ചുവരുകയായിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+