കേരളം 2ലക്ഷം ഐടി തൊഴിലവസരങ്ങള്‍ നല്‍കും
ദുബയ്: വരുന്ന അഞ്ചുവര്ഷത്തിനുള്ളില് ഐടി രംഗത്ത് 200,000ത്തിലേറെ തൊഴിലവസരങ്ങള് സൃഷ്ടിക്കാനാണ് കേരള സര്ക്കാര് ശ്രമിക്കുന്നു . ഇതിനായി ഐടി മേഖലയില് കൂടുതല് വിദേശനിക്ഷേപം സ്വീകരിക്കുന്നതിനായുള്ള നടപടികള് സര്ക്കാര് ത്വരിതപ്പെടുത്തി.
ദുബയില് നടക്കുന്ന ജിറ്റെക്സ് 2008 ഐടി മേളയില് പങ്കെടുക്കാനെത്തിയ കേരളത്തിലെ ഇന്ഫര്മേഷന് ടെക്നോളജി സെക്രട്ടറി അജയ് കുമാറാണ് ഇക്കാര്യം പറഞ്ഞത്. തുടക്കക്കാര്ക്ക് മുന്നോട്ടുപോകാന് പറ്റിയ സാഹചര്യമാണിപ്പോഴത്തേത്. ഈ സാഹചര്യം മുതലെടുത്ത് ഏറ്റവും മുന്നിലെത്തുകയെന്നാണ് കേരളത്തിന്റെ ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
കേരളത്തില് ഐടി മേഖലയില് മൂന്നു തരത്തില് നിക്ഷേപം നടത്താനുള്ള സാഹചര്യമുണ്ട്. ഒന്ന് ഐടി നഗരങ്ങളും സെസുകളുമാണ്, മറ്റൊന്ന് കേരളത്തിലുള്ള ഐടി കമ്പനികളില് നിക്ഷേപം നടത്തുകയെന്നതാണ്. ഐടി കന്പനികള് തുടങ്ങാനുള്ള അടിസ്ഥാനസൗകരങ്ങള് നല്കുകയെന്നതാണ് മൂന്നാമത്തേത്.
കേരളത്തില് ഇപ്പോള് രണ്ട് ഐടി പാര്ക്കുകളാണുള്ളത്. തിരുവനന്തപുരത്തെ ടെക്നോ പാര്ക്കും, കൊച്ചിയിലെ ഇന്ഫോ പാര്ക്കും. അടുത്ത പത്തുവര്ഷത്തിനുള്ളില് ഇത് പത്തെണ്ണമാക്കുകയെന്നതാണ് ലക്ഷ്യം- അദ്ദേഹം പറഞ്ഞു.
ഇപ്പോള് കേരളത്തില് ഐടി മേഖലയില് മാത്രമായി 40,000 മുതല് 45,000 വരെ ജോലിക്കാരുണ്ട്. ഇത് പലമടങ്ങായി വര്ധിപ്പിക്കുകയെന്നതും സര്ക്കാറിന്റെ പ്രധാന ലക്ഷ്യങ്ങളില് ഒന്നാണ്. ഈ രംഗത്ത് നിക്ഷേപം നടത്തുന്നതിന് ഗള്ഫ് മേഖലകളില് ജോലിചെയ്യുന്ന പ്രവാസി മലയാളികളിലാണ് സര്ക്കാര് പ്രതീക്ഷിയര്പ്പിക്കുന്നത്. ഐടി രംഗത്ത് കേരളത്തില് നിക്ഷേപം നടത്തുകയെന്നത് ഇന്നത്തെ സാഹചര്യത്തില് തീര്ത്തും സുരക്ഷിതമാണ്- അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications