Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തില് നിന്ന് കൂടുതല് പേരെ റിക്രൂട്ട് ചെയ്തു: ഫൈസല്

കണ്ണൂര്‍: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തില്‍ നിന്ന്‌ ഒട്ടേറെയാളുകളെ റിക്രൂട്ട്‌ ചെയ്‌തിട്ടുണ്ടെന്ന്‌ പോലീസ്‌ പിടിയിലായ താഴെചൊവ്വ അണ്ടത്തോട്‌ സ്വദേശി ഫൈസല്‍ മൊഴി നല്‌കി.

കേരളത്തിന്റെ വടക്കന്‍ തെക്കന്‍ ജില്ലകളില്‍ നിന്നാണ്‌ കൂടുതല്‍ പേരെ റിക്രൂട്ട്‌ ചെയ്‌തിട്ടുള്ളത്‌. ഫൈസല്‍ മാത്രമല്ല ഇങ്ങനെ യുവാക്കളെ റിക്രൂട്ട്‌ ചെയ്‌തിട്ടുള്ളത്‌ എന്നാണ്‌ സൂചന.

മതപഠനത്തിനാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ മുപ്പത്‌ വയസ്സില്‍ താഴെയുള്ള യുവാക്കളെയാണ്‌ ഫൈസല്‍ റിക്രൂട്ട്‌ ചെയ്‌തിരുന്നത്‌.

പരിശീലന ക്യാമ്പില്‍ ഉറുദുവിലും മലയാളത്തിലും പരിശീലന ക്ലാസുകള്‍ നല്കിയിരുന്നെന്ന് ഫൈസല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ പരിശീലന ക്യാമ്പില്‍ ശാരീരികമായും മാനസികമായും കഴിവ്‌ തെളിയിക്കുന്നവരെയാണ്‌ കശ്‌മീരിലേക്ക്‌ അയക്കുക.
അല്ലാത്തവരെ കേരളത്തിലേക്ക്‌ തിരിച്ചയക്കുകയാണ്‌ പതിവ്‌.

ഫൈസലില്‍ നിന്നും കൂടുതല്‍ തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പോലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്‌.

കശ്‌മീരില്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ‌സ്വദേശി ഫയാസിനെയും റിക്രൂട്ട്‌ ചെയ്‌തത്‌ ഫൈസലായിരുന്നു. ലക്ഷ്‌ക്കര്‍ ഇ തോയ്‌ബയുടെ ക്യാമ്പിലേക്കാണ്‌ ഫൈസല്‍ ഫയാസിനെ കൂട്ടിക്കൊണ്ടു പോയത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+