Get Updates
Get notified of breaking news, exclusive insights, and must-see stories!

പിരിച്ചുവിടല് വാര്ത്ത അസംബന്ധം: ജയറാം രമേഷ്

ദില്ലി: ഇന്ത്യന്‍ വ്യവസായിക മേഖലയില്‍ നിന്നും 25 ശതമാനം ജീവനക്കാരെ ഉടന്‍ പിരിച്ചു വിടുമെന്ന വ്യവസായ വാണിജ്യ സംഘടനയായ അസോചത്തിന്റെ വെളിപ്പെടുത്തലിനെതിരെ കേന്ദ്ര വാണിജ്യ മന്ത്രി ജയറാം രമേഷ്‌ രംഗത്തെത്തി.

അസോചത്തിന്റെ വെളിപ്പെടുത്തല്‍ തീര്‍ത്തും നിരുത്തരവാദിത്വപരമാണെന്നും മേലില്‍ ഇത്തരം പ്രസ്‌താവനകള്‍ പുറപ്പെടുവിയ്‌ക്കുന്നതില്‍ നിന്നും സംഘടന ഒഴിഞ്ഞ്‌ നില്‌ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

പത്ത്‌ ദിവസത്തിനുള്ളില്‍ രാജ്യത്തെ തൊഴില്‍ മേഖലയില്‍ നിന്നും 25 ശതമാനം ജീവനക്കാരെ ഒഴിവാക്കുമെന്നായിരുന്നു അസോചത്തിന്റെ വെളിപ്പെടുത്തല്‍.

ഒരു വ്യവസായ സംഘടനയും ഇത്തരത്തില്‍ ഭീതിയുണര്‍ത്തുന്ന പ്രസ്‌തവാനകളുമായി രംഗത്തിറങ്ങരുതെന്നും മന്ത്രി ഉപദേശിച്ചു.

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഐടി-ബിപിഒ. ഉരുക്ക്‌, സിമന്റ്‌ സാമ്പത്തിക സേവനം, നിര്‍മാണ മേഖല, റിയല്‍ എസ്റ്റേറ്റ്‌, വ്യോമയാനം വ്യവസായ രംഗങ്ങളിലെ ജീവനക്കാരാണ്‌ പിരിച്ചു വിടല്‍ ഭീഷണിയെ അഭിമുഖീകരിയ്‌ക്കുന്നതെന്ന്‌ അസോചം പ്രസിഡന്റ്‌ സജ്ജന്‍ ജിന്‍ഡാല്‍ ബുധനാഴ്‌ച പറഞ്ഞിരുന്നത്‌‌.

ഈ വ്യവസായ മേഖലകളെ ബാധിച്ചിരിയ്‌ക്കുന്ന പ്രതിസന്ധി ഒഴിവാക്കാന്‍ ആര്‍ബിഐ പലിശ നിരക്കുകളില്‍ ഇളവ്‌ പ്രഖ്യാപിയ്‌ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+