Get Updates
Get notified of breaking news, exclusive insights, and must-see stories!

ബ്രിട്ടാനിക്‌ ഇനി കടലിലെ കാഴ്‌ചബംഗ്ലാവ്‌

Britanicലണ്ടന്‍: ആയിരത്തി അഞ്ഞൂറിലേറെ യാത്രക്കാരുമായി കടലിലാണ്ടു പോയ ടൈറ്റാനിക്കിന്റെ സഹോദരിയെന്ന്‌ വിശേഷിപ്പിയ്‌ക്കപ്പെടുന്ന ബ്രിട്ടാനിക്‌ കപ്പല്‍ സമുദ്രാന്തര്‍ മ്യൂസിയമാക്കി മാറ്റുന്നു.

ടൈറ്റാനിക്കിന്റെ ഉടമസ്ഥരായ വൈറ്റ്‌ സ്റ്റാര്‍ കമ്പനിയുടെ മറ്റൊരു ആഡംബരക്കപ്പലായിരുന്ന ബ്രിട്ടാനിക്‌ ടൈറ്റാനിക്‌ ദുരന്തത്തിന്‌ നാല്‌ വര്‍ഷത്തിന്‌ ശേഷം 1916ലാണ്‌ ഏജിയന്‍ കടലിടുക്കില്‍ മുങ്ങിപ്പോയത്‌.

രണ്ടാംലോക മഹായുദ്ധത്തിനിടെ പരിക്കേറ്റ സൈനികരെയും കൊണ്ട്‌ വരികയായിരുന്ന ബ്രിട്ടാനിക്‌ മൈനില്‍ തട്ടിയാണ്‌ മുങ്ങിയത്‌. 30 ഓളം പേര്‍ അന്നത്തെ അപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.

1975ല്‍ ബ്രിട്ടാനിക്ക്‌ സമുദ്ര ഗവേഷകര്‍ കണ്ടെത്തിയിരുന്നു. അപകടം നടന്ന്‌ ഒരു നൂറ്റാണ്ടിനോടടുത്തിട്ടും ടൈറ്റാനിക്കുമായി താരതമ്യം ചെയ്യുമ്പോള്‍ ബ്രിട്ടാനിക്കിന്‌ വലിയ കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല.

തണുത്തുറഞ്ഞ അറ്റ്‌ലാന്റിക്ക്‌ സമുദ്രത്തില്‍ നിന്നും വ്യത്യസ്‌തമായി ഊഷ്‌മാവ്‌ കൂടിയ ജലത്തില്‍ കിടക്കുന്നതാണ്‌ ബ്രിട്ടാനിക്കിന്‌ സംരക്ഷ കവചമായി പ്രവര്‍ത്തിയ്‌ക്കുന്നത്‌.

1996ല്‍ കടലിന്റെ അടിത്തട്ടില്‍ കിടക്കുന്ന ബ്രിട്ടാനിക്കിന്റെ അവകാശം ബ്രിട്ടീഷ്‌ സര്‍ക്കാരില്‍ നിന്നും ചരിത്രകാരനായ സൈമണ്‍ മില്‍സ്‌ സ്വന്തമാക്കിയിരുന്നു.

ബ്രിട്ടാനിക്കിനെ സമുദ്രാന്തര്‍ മ്യൂസിയമാക്കി മാറ്റാനാണ്‌ ബില്‍ ആലോചിയ്‌ക്കുന്നത്‌. നാല്‌ പേര്‍ക്ക്‌ ഒരേ സമയം യാത്ര ചെയ്യാവുന്ന ചെറിയ അന്തര്‍വാഹിനിയുപയോഗിച്ച്‌ വിനോദ സഞ്ചാരികളെ സമുദ്രനിരപ്പില്‍ നിന്നും 122 മീറ്റര്‍ താഴെക്കിടക്കുന്ന കപ്പലിനടുത്തെത്തിയ്‌ക്കാനാണ്‌ പദ്ധതി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+