സിആര്‍ആര്‍, റിപ്പോ നിരക്കുകള്‍ വീണ്ടും കുറച്ചു
മുംബൈ: ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യന് സമ്പദ്ഘടനയെ ബാധിയ്ക്കുന്നത് തടയാന് കരുതല് ധനാനുപാത നിരക്കിലും (സിആര്ആര്), റിപ്പോ നിരക്കിലും കുറവ് വരുത്താന് റിസര്വ് ബാങ്ക് തീരുമാനിച്ചു.
ബാങ്കുകള്ക്ക് റിസര്വ് ബാങ്ക് നല്കുന്ന ഹ്രസ്വ കാല വായ്പയുടെ പലിശനിരക്കായ റിപ്പോ നിരക്ക് 7.5 ശതമാനമായാണ് കുറച്ചിരിയ്ക്കുന്നത്. റിപ്പോ നിരക്കില് 50 അടിസ്ഥാന പോയിന്റുകളാണ് കുറച്ചിരിയ്ക്കുന്നത്.
ബാങ്കുകള് റിസര്വ് ബാങ്കില് സൂക്ഷിയ്ക്കേണ്ട നിക്ഷേപത്തിന്റെ അനുപാതമായ കരുതല് ധനാനുപാതം 100 അടിസ്ഥാന പോയിന്റുകള് കുറച്ച് 5.5 ശതമാനമാക്കി.
അര ശതമാനം വീതം കുറവ് വരുത്തി രണ്ട് ഘട്ടങ്ങളായാണ് ഇത് അഞ്ചരശതമാനത്തിലേക്കെത്തിയ്ക്കുക. സമീപകാലത്ത് ഇത് മൂന്നാം തവണയാണ് സിആര്ആറില് ആര്ബിഐ കുറവ് വരുത്തുന്നത്.
കുതിച്ചുയര്ന്ന പണപ്പെരുപ്പം നിയന്ത്രണത്തിലാകുന്നതിനൊപ്പം വിപണിയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് റിസര്വ് ബാങ്ക് അപ്രതീക്ഷിത നടപടികള് സ്വീകരിച്ചിരിയ്ക്കുന്നതെന്നാണ് നിഗമനം.
പുതുക്കിയ നിരക്കുകള് നവംബര് മൂന്ന് മുതല് പ്രാബല്യത്തില് വരും.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications