Get Updates
Get notified of breaking news, exclusive insights, and must-see stories!

നിതാരി കൊലക്കേസ്‌ പ്രതി സ്‌ത്രീകളുടെ മാറിടം ഭക്ഷിച്ചു

ദില്ലി: നിതാരി കൂട്ടക്കൊലക്കേസിലെ കുറ്റവാളി സുരേന്ദര്‍ കൊലി സ്‌ത്രീകളെ മാനഭംഗപ്പെടുത്തി കൊന്നശേഷം സ്‌തനങ്ങള്‍ ഭക്ഷിച്ചിരുന്നുവെന്ന്‌ സിബിഐ.

തിങ്കളാഴ്‌ച സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്‌മൂലത്തിലാണ്‌ സിബിഐ ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്‌. സ്‌ത്രീകളെ മാനഭംഗപ്പെടുത്തികൊന്നശേഷം മാറിടങ്ങളും കരളും മുറിച്ചെടുത്ത്‌ ഇയാള്‍ പാകംചെയ്‌ത്‌ ഭക്ഷിക്കുകയായിരുന്നുവത്രേ.

2005 ഫെബ്രുവരി മുതല്‍ 2006 ഒക്ടോബര്‍ വരെയുള്ള കാലയളവില്‍ കുട്ടികളും സ്‌ത്രീകളുമുള്‍പ്പെടെ 12പേരെയാണ്‌ സുരീന്ദര്‍ കൊലപ്പെടുത്തിയത്‌.

ഫെബ്രുവരി അഞ്ചിന്‌ റിമ്പ എന്ന സ്‌ത്രീയെ നോയ്‌ഡ സെക്ടര്‍ 31ലെ ഡി അഞ്ചാം നമ്പര്‍ വീട്ടിലേയ്‌ക്ക്‌ കൊണ്ടുപോവുകയും മാനഭംഗപ്പെടുത്തിയശേഷം ഷാള്‍കൊണ്ട്‌ കഴുത്തുമുറുക്കി കൊല്ലുകയുമായിരുന്നു.

അതിന്‌ശേഷം വീട്ടിലെ ഒന്നാം നിലയിലെ കുളിമുറിയില്‍ കൊണ്ടുപോയി മൃതദേഹം വെട്ടിനുറുക്കി. റിമ്പയുടെ മാറിടങ്ങളും കരളും വെട്ടിയെടുത്ത്‌ പാകം ചെയ്‌ത്‌ ഭക്ഷിച്ചു- സിബിഐ സത്യവാങ്‌മൂലത്തില്‍ വിശദീകരിക്കുന്നു. പിന്നീട്‌ ഇയാള്‍ നടത്തിയ എല്ലാ കൊലപാതകങ്ങളും ഇത്തരത്തിലുള്ളതായിരുന്നുവെന്ന്‌ സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.

ബന്ധപ്പെട്ടവാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+