ദീപാവലി ആഘോഷത്തിനിടെ പെണ്‍കുട്ടികളെ ചുട്ടുകൊന്നു
ഭിവാനി: ഹരിയാനയിലെ ഭിവാനിയ്ക്കടുത്തുള്ള കലുവാസ് ഗ്രാമത്തില് ദീപാവലി ആഘോഷങ്ങള്ക്കിടെ 2 പെണ്കുട്ടികളെ ചുട്ടുകൊന്നതായി വെളിപ്പെടുത്തല്.
സംഭവത്തിന് ദൃക്സാക്ഷിയായ രാജേന്ദര് ശിവ്റാന് എന്നയാളാണ് 13 ദിവസത്തിന് ശേഷം സംഭവം പുറത്തുവിട്ടത്. ധനക് സമുദായത്തില്പ്പെട്ട പെണ്കുട്ടികളെയാണത്രേ ഗ്രാമവാസികള് ചുട്ടുകൊന്നത്.
കൂട്ടുകാരായ ആണ്കുട്ടികളുടെ വീട്ടില് ദീപാവലി ആശംസ നേരാനെത്തിയപ്പോഴാണത്രേ കൗമാരപ്രായക്കാരായ കുട്ടികളെ കൊലപ്പെടുത്തിയത്. സംഭവം ആകസ്മികമായാണ് താന് കണ്ടതെന്നും തുടര്ന്ന് നവംബര് 1ന് പൊലീസില് പരാതി നല്കിയിരുന്നുവെന്നും ശിവ്റാന് വെളിപ്പെടുത്തിയിട്ടുണ്ട്.
കൂട്ടുകാരുടെ വീട്ടിലത്തിയ പെണ്കുട്ടികള് കാറില് നിന്നിറങ്ങിയഉടനെയാണത്രേ ആക്രമണമുണ്ടായത്. കത്തിയും മഴുവും കല്ലും ഉപയോഗിച്ച് അക്രമികള് കുട്ടികളെ ആക്രമിച്ചു. ബോധരഹിതരായ ഇവരെ പിന്നീട് മണ്ണെണ്ണയൊഴിച്ച് കത്തിക്കുകയായിരുന്നു-സംഭവത്തെക്കുറിച്ച് ശിവ് റാന് പറയുന്നതിങ്ങനെയാണ്.
പൊലീസില് പരാതി നല്കിയിട്ടുണ്ടെന്ന് ഇയാള് പറയുന്നുണ്ടെങ്കിലും ഇത്തരത്തില് ഒരു പരാതി ലഭിച്ചിട്ടില്ലെന്നാണ് ഭിവാനി എസ്പി പറയുന്നത്.
എന്നാല് പൊലീസില് പാരാതി നല്കിയിട്ടുണ്ടെന്ന ശിവ്റാന്റെ വെളിപ്പെടുത്തല് സത്യമാണെന്നും പൊലീസ് സംഭവത്തില് അന്വേഷണം നടത്താതിരിക്കുകയായിരുന്നുവെന്നുമാണ് സൂചന.
വാര്ത്ത പുറത്തുവന്നശേഷം പൊലീസ് അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തില് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും ഹരിയാന ഡിജിപിയ്ക്കും ശിവ്റാന് പരാതി നല്കിയിട്ടുണ്ട്. ഭീഷണി മൂലമാണത്രേ ഇയാള് ഇത്രയും ദിവസമായി സംഭവം പുറത്തുപറയാതിരുന്നത്.












Click it and Unblock the Notifications