Get Updates
Get notified of breaking news, exclusive insights, and must-see stories!

ടെക്കികള്‍ ട്രേഡ്‌ യൂണിയനുകളിലേക്ക്‌

ദില്ലി: ജീവനക്കാരെ പിരിച്ചുവിടുന്നതടക്കമുള്ള വിഷയങ്ങളില്‍ ട്രേഡ്‌ യൂണിയനുകളുമായി ഐടി വ്യവസായ മേഖല ചര്‍ച്ചയ്‌ക്ക്‌ ഒരുങ്ങുന്നു.ഐടി വ്യവസായ സംഘടനാ വക്താക്കള്‍ തന്നെയാണ്‌ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്‌.

നിങ്ങളുടെ വസ്‌ത്രത്തിന്റെ നിറം ചുവപ്പോ പച്ചയോ എന്തുമാകട്ടെ, അതിന്റെ പേരില്‍ ഞാനെന്തിന്‌ സംസാരിയ്‌ക്കാതിരിയ്‌ക്കണമെന്നാണ്‌ വ്യവസായ വാണിജ്യ സംഘടനയായ നാസ്‌കോം വൈസ്‌ പ്രസിഡന്റ്‌ രാജു ഭ്‌ട്‌നഗര്‍ ചോദിയ്‌ക്കുന്നത്‌.

സ്വിറ്റ്‌സര്‍ലന്റ്‌ കേന്ദ്രമായി പ്രവര്‍ത്തിയ്‌ക്കുന്ന യൂണിയന്‍ നെറ്റ്‌ വര്‍ക്ക്‌ ഇന്റര്‍നാഷണലുമായി (യുഎന്‍ഐ) ധാരണയിലെത്തിയിട്ടുള്ള ഇന്ത്യന്‍ സംഘടനയായ യൂണിയന്‍ ഫോര്‍ ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ്‌ ടെക്‌നോളജി എനേബിള്‍ഡ്‌ സര്‍വീസസിന്റെ (യുണൈറ്റ്‌സ്‌) ആവശ്യപ്രകാരമാണ് നാസ്‌കോമുമായി ചര്‍ച്ച നടത്താനൊരുങ്ങുന്നത്.

യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചു കഴിഞ്ഞു. എന്നാല്‍ ഇതിന്റെ തീയതി തീരുമാനിച്ചിട്ടില്ല- ഭട്‌നഗര്‍ പറഞ്ഞു.

ഐടി പ്രൊഫഷണലുകള്‍ ട്രേഡ്‌ യൂണിയന്‍ പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതും സംഘടനകള്‍ രൂപീകരിയ്‌ക്കുന്നതിനും നാസ്‌കോം എതിരാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഇത്‌ ഭരണഘടന അവര്‍ക്ക്‌ നല്‌കുന്ന അവകാശമാണെന്നും ഭ്‌ടനഗര്‍ വ്യക്തമാക്കി.

നാസ്‌കോമുമായി ഡിസംബര്‍ അഞ്ചിന്‌ കൂടിക്കാഴ്‌ച നടത്തിയേക്കുമെന്ന്‌ യുണൈറ്റ്‌സ്‌ വക്താക്കളും സൂചിപ്പിച്ചു. യുഎന്‍ഐ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ ഫിലിപ്പ്‌‌ ബോയര്‍ ഡിസംബര്‍ അഞ്ചിന്‌ ഇന്ത്യയിലെത്തി നാസ്‌കോമുമായി ചര്‍ച്ച നടത്തുമെന്ന്‌ യുണൈറ്റ്‌സ്‌ ജനറല്‍ സെക്രട്ടറി ആര്‍ കാര്‍ത്തിക്ക്‌ ശേഖര്‍ അറിയിച്ചു.

യുണൈറ്റ്സുമായി ധാരണയിലെത്തിയിട്ടുള്ള യുഎന്‍ഐ തങ്ങളുടെ പ്രവര്‍ത്തനമേഖല അമേരിക്ക, ആഫ്രിക്ക, ഏഷ്യ-പസഫിക്‌, യൂറോപ്പ്‌ മേഖലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്‌.

ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന യുഎന്‍ഐയില്‍ 130 രാജ്യങ്ങളില്‍ നിന്നായി ഒന്നരക്കോടിയോളം അംഗങ്ങളുണ്ട്‌.

നിലവില്‍ സംസ്ഥാനത്തിനുള്ളിലെ ഐടി പ്രൊഫഷണലുകള്‍ക്കിടയില്‍ തൊഴിലാളി യൂണിയനുകളുടെ സ്വാധീനം തീരെ ദുര്‍ബലമാണ്‌.

ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിയ്‌ക്കുന്ന ഐബിഎസില്‍ നിന്നും ജീവനക്കാരെ പിരിച്ചുവിട്ട വിഷയത്തില്‍ പ്രധാനപ്പെട്ട തൊഴില്‍ സംഘടനകള്‍ക്കൊന്നും കാര്യക്ഷമമായി ഇടപെടാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍ മാറുന്ന സാഹചര്യങ്ങള്‍ ഇത്തരക്കാര്‍ക്കിടയിലും സംഘടനകളുടെ സ്വാധീനം വര്‍ദ്ധിപ്പിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+