ഛത്തീസ്‌ഗഡ് തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം
റായ്‌പൂര്‍: ഛത്തീസ്‌ഗഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വ്യാപക അക്രമം. നക്‌സലുകള്‍ക്ക് വന്‍ സ്വാധീനമുള്ള പ്രദേശങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്.
പലയിടത്തും വോട്ടിംഗ് യന്ത്രങ്ങള്‍ നക്‌സലുകള്‍ തട്ടിയെടുത്തിട്ടുണ്ട്. നക്‌സലുകളെ പേടിച്ച് ചിലയിടങ്ങിളില്‍ പോലീസ് എത്തിയില്ലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
ആകെയുള്ള 90 മണ്ഡലങ്ങളില്‍ 39 മണ്ഡലങ്ങളിലാണ് വെള്ളിയാഴ്‌ച വോട്ടെടുപ്പ് നടക്കുന്നത്. ബാക്കിയുള്ള 51 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് നവംബര്‍ 21ന് നടക്കും.
കോണ്‍ഗ്രസ് ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരമാണ് നടക്കുന്നതെങ്കിലും സിപിഐ, ബിഎസ്‌പി, സിപിഎം, ഛത്തീസ്‌ഗഡ് മുക്തിമോര്‍ച്ച തുടങ്ങിയ പാര്‍ട്ടികളും ശക്തമായി രംഗത്തുണ്ട്.
മുഖ്യമന്ത്രി ഡോ. രമണ്‍സിങ്, പ്രതിപക്ഷ നേതാവ് മഹേന്ദ്ര കര്‍മ, സ്‌പീക്കര്‍ പ്രകാശ് പാണ്ഡെ എന്നിവരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്ന പ്രമുഖര്‍.












Click it and Unblock the Notifications