Get Updates
Get notified of breaking news, exclusive insights, and must-see stories!

പിണറായിയ്‌ക്കും മുകുന്ദനുമെതിരെ ദില്ലിയില്‍ പോസ്‌റ്റര്‍

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സാഹിത്യ അക്കാദമി ചെയര്‍മാന്‍ എം മുകുന്ദന്‍ എന്നിവര്‍ക്കെതിരെ ദില്ലിയില്‍ പോസ്‌റ്ററുകള്‍.

വിദ്യാഭ്യാസ മന്ത്രി എംഎ ബേബിയെക്കുറിച്ചും പോസ്‌റ്ററുകളില്‍ പരാമര്‍ശമുണ്ട്‌. കേരള ഹൗസ്‌, യുഎന്‍ഐ എന്നിവയുടെ പരിസരങ്ങളിലാണ്‌ മലയാളത്തില്‍ എഴുതിയ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

ശിഖണ്ഡിയെ മുന്‍നിര്‍ത്തിയുള്ള സമരം പിണറായി അവസാനിപ്പിക്കണമെന്ന്‌ പോസ്‌റ്ററില്‍ ആവശ്യപ്പെടുന്നുണ്ട്‌. ബൂര്‍ഷ്വാസിയുടെ കൂലിയെഴുത്തുകാരന്‍ എന്നാണ്‌ എം മുകുന്ദനെ വിശേഷിപ്പിച്ചിരിക്കുന്നത്‌.

മാര്‍ക്‌സിസവും ലെനിനിസവും ഉയര്‍ത്തിപ്പിടിക്കുന്നവര്‍ പഴഞ്ചനാണോയെന്നു തുടങ്ങിയ ചോദ്യങ്ങളും പോസ്‌റ്ററുകളിലുണ്ട്‌.

പച്ചക്കുതിര മാസികയിലെ അഭിമുഖത്തില്‍ വിഎസ്‌ പഴഞ്ചനും കാലഹരണപ്പെട്ട പുണ്യാളനാണെന്നും മുകുന്ദന്‍ പറഞ്ഞതിനെതിരെയുള്ള പ്രതിഷേധപ്രകടനത്തിന്റെ ഭാഗമായാണ്‌ പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്‌.

വി.എസിനെ തള്ളിപ്പറഞ്ഞ്‌ ഔദ്യോഗിക പക്ഷത്തെ പ്രീണിപ്പിച്ച്‌ വടകര മണ്ഡലത്തില്‍ സിപിഎം പിന്തുണയോടെ മത്സരിക്കുകയെന്ന ഉദ്ദേശമാണ്‌ മുകുന്ദനുള്ളതെന്നും ആരോപങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്‌.

കേരളത്തില്‍ സിപിഎമ്മിന്റെ ഭാവി പുതിയ നേതൃത്വത്തിന്റെ കൈകളിലാണെന്ന്‌ രണ്ട്‌ വര്‍ഷം മുമ്പ്‌ മുകുന്ദന്‍ ഒരു അഭിമുഖത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ്‌ മുകുന്ദന്‌ അക്കാദമി പ്രസിഡന്റ്‌ സ്ഥാനം കിട്ടിയതെന്നാണ്‌ ആരോപണം ഉന്നയിക്കുന്നവര്‍ പറയുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+