വി ഗാര്‍ഡ് വിദേശ കമ്പനികളെ നോട്ടമിടുന്നു
കൊച്ചി: ഇലക്ട്രിക്കല്‍ ഇലക്ട്രോണിക്‌സ് ഉപകരണ നിര്‍മാതാക്കളായ വി-ഗാര്‍ഡ് വിദേശ കമ്പനിയെ ഏറ്റെടുത്ത് കൊണ്ട് വ്യവസായികാവശ്യങ്ങള്‍ക്കുള്ള യുപിഎസ് നിര്‍മാണരംഗത്തേക്ക് ചുവട് വെയ്‌ക്കുന്നു.
യൂറോപ്പ്, തായ് വാന്‍ എന്നിവിടങ്ങളിലെ നാല് കമ്പനികളുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടക്കുന്നുണ്ടെന്നും എട്ട് മാസത്തിനുള്ളില്‍ തീരുമാനമാകുമെന്നും വി-ഗാര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിഥുന്‍ ചിറ്റിലപ്പള്ളി പറഞ്ഞു.
കോയമ്പത്തൂരില്‍ 30 കോടി മുടക്കി നിര്‍മ്മിയ്‌ക്കുന്ന പ്ലാന്റില്‍ ഒരു വര്‍ഷത്തിനകം ഉത്‌പാദം ആരംഭിയ്‌ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.
അഞ്ച് മുതല്‍ 800 കെവി വരെയുള്ള യുപിഎസുകളുടെ വിപണിയില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ പത്ത് ശതമാനം വിഹിതം നേടുകയാണ് കമ്പനിയുടെ ലക്ഷ്യം.2000 കോടിയോളം രൂപ വരുന്ന ഇന്ത്യന്‍ യുപിഎസ് വിപണി 20-30 വാര്‍ഷിക വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.
വലിയ യുപിഎസുകളുടെ വിപണി മാത്രം 1500 കോടി രൂപയിലേറെയാണ്. വിദേശ കമ്പനിയെ ഏറ്റെടുക്കുന്നതിലൂടെ മെച്ചപ്പെട്ട സാങ്കേതികവിദ്യ കരസ്ഥമാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്ന് മിഥുന്‍ വ്യക്തമാക്കി.ആഗോള സാമ്പത്തിക മാന്ദ്യം കുറഞ്ഞ മുതല്‍മുടക്കില്‍ വിദേശ കമ്പനിയെ ഏറ്റെടുക്കാന്‍ അവസരമൊരുക്കുകയും ചെയ്‌തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തര്‍ഖണ്ഡിലും കോയമ്പത്തൂരിലുമുള്ള വി ഗാര്‍ഡിന്റെ കേബിള്‍ ഫാക്ടറികളുടെ നിര്‍മാണം പുരോഗമിയ്‌ക്കുകയാണ്. ഡിസംബര്‍ അവസാനത്തോടെ ഇവിടങ്ങളില്‍ ഉത്‌പാദനം ആരംഭിയക്കാന്‍ കഴിയും.
എല്‍സിഡി ടിവികള്‍ക്കുള്ള സ്റ്റെബിലൈസറുകളും വിപണിയിലെത്തിച്ചു കഴിഞ്ഞു. പുതിയ ഫാക്ടറികള്‍ പ്രവര്‍ത്തനം ആരംഭിയ്‌ക്കുന്നതോടെ ജീവനക്കാരുടെ എണ്ണം ആയിരത്തിലേറെയാകുമെന്ന് വി ഗാര്‍ഡ് ചീഫ് ഫിനാഷ്യല്‍ ഓഫീസര്‍ ടി. നന്ദകുമാര്‍ പറഞ്ഞു.












Click it and Unblock the Notifications