Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയമില്ലാതെ സിമോണ്‍ കഴിച്ചു കൂട്ടിയത്‌ 118 ദിനങ്ങള്‍

Fourteen-year-old D'Zhana Simmons survived without a heart for nearly four months.
മിയാമി: അമേരിക്കക്കാരിയായ ബാലിക ഹൃദയമില്ലാതെ നാല്‌ മാസത്തോളം ജീവന്‍ നിലനിര്‍ത്തി.

കൃത്രിമമായി നിര്‍മിച്ച ബ്‌ളഡ്‌ പമ്പിഗ്‌ ഉപകരണത്തിന്റെ സഹായത്തോടെയാണ്‌ തെക്കന്‍ കരോലിനയില്‍ നിന്നുള്ള ഡിഹാന സിമോണ്‍സ്‌ എന്ന പതിനാലുകാരി 118 ദിവസം കഴിച്ചു കൂട്ടിയത്‌.

കഴിഞ്ഞ ജൂലൈ രണ്ടിന്‌ മിയാമി ഹോള്‍ട്ട്സ് ചില്‍ഡ്രണ്‍ ആശുപത്രയില്‍ ഹൃദയം മാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയയ്‌ക്ക്‌ സിമോണ്‍സ്‌ വിധേയയായിരുന്നു. എന്നാല്‍ മാറ്റിവെച്ച ഹൃദയം ശരീരം തിരസ്‌ക്കരിച്ചതോടെ മറ്റൊരു അനുയോജ്യമായ ഹൃദയം ലഭിയ്‌ക്കുന്നത്‌ വരെ കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെ സിമോണ്‍ ജീവന്‍ നിലനിര്‍ത്തുകയായിരുന്നു.

ഒക്ടോബര്‍ 29നാണ്‌ സിമോണിന്റെ രണ്ടാം ഹൃദയമാറ്റ ശസ്‌ത്രക്രിയ നടന്നത്‌. മുമ്പ്‌ ജര്‍മ്മനിയില്‍ സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെങ്കിലും തീരെ ചെറിയൊരു പെണ്‍കുട്ടി ആദ്യമായാണ്‌ ഇങ്ങനെ ജീവന്‍ നിലനിര്‍ത്തുന്നതെന്ന്‌ മിയാമി ജാക്‌സണ്‍ മെമ്മോറിയല്‍ ആശുപത്രയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത ഡോക്ടര്‍മാര്‍ പറഞ്ഞു.

ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറഞ്ഞ്‌ രക്തയോട്ടം തടസ്സപ്പെടുന്ന കാര്‍ഡിയോമയോപതിയെന്ന രോഗമാണ്‌ സിമോണിനെ ബാധിച്ചിരുന്നത്‌.

രണ്ടാമത്‌ മാറ്റിവെച്ച ഹൃദയം ശരീരം സ്വീകരിച്ചുവെന്നും സിമോണ്‍ സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ഡോക്ടര്‍മാര്‍ക്കൊപ്പം സിമോണും പങ്കെടുത്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+