സംസ്ഥാനത്ത് ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടര്‍ന്നാല്‍ സംസ്ഥാനത്തെ പരമ്പരാഗത പ്ലാന്റേഷന്‍ മേഖലയില്‍ ഒന്നരലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
മാന്ദ്യം തുടര്‍ന്നാല്‍ സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് 8.1ല്‍ നിന്ന് 6ശതമാനമായി കുറയും സംസ്ഥാനത്തിന്റെ വരുമാനം കുറയുകയും ചെലവ് വര്‍ധിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് വന്നുചേരുക- മന്ത്രി വിശദീകരിച്ചു. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ മേഖലകളുടെയും വരുമാനത്തില്‍ പത്തുമുതല്‍ മുപ്പത് ശതമാനം വരെ കുറവുണ്ടാകും. ഇതുമൂലം ബജറ്റിലെ ലക്ഷ്യങ്ങള്‍ നേടിയെക്കുന്ന കാര്യങ്ങള്‍ പ്രതിസന്ധിയിലാകും. ആഗോളമാന്ദ്യം പ്രധാനമായും കയറ്റുമതി, നാണ്യവിള, ഐടി, ടൂറിസം എന്നീ മേഖലകളെയാണ് ബാധിക്കുക- അദ്ദേഹം പറഞ്ഞു.
പ്രതിസന്ധി അതിജീവിക്കാന്‍ 1000 കോടി രൂപയുടെ കേന്ദ്ര സഹായം ഉണ്ടാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബാങ്കുകളുടെ ക്രിയാത്മക ഇടപെടല്‍ ഈ ഘട്ടത്തില്‍ ഉണ്ടാകണമെന്നും ബാങ്കുകള്‍ വായ്‌പാ നയം നവീകരിച്ച് വായ്‌പാ പരിധി ഉയര്‍ത്തണമെന്നും ഐസക് പറഞ്ഞു.












Click it and Unblock the Notifications