പിതാവ് 1000 തവണ പീഡിപ്പിച്ചെന്ന് പുത്രി
ലണ്ടന്‍: പിതാവ് ആയിരം തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന് മകള്‍. മിഡ്‌ലാന്റ് സ്വദേശിയായ പതിനെട്ടുകാരിയാണ് ചൈനീസ് ഭക്ഷണശാലയില്‍ പാചകക്കാരനായി ജോലിചെയ്യുന്ന അമ്പത്തിയൊന്നുകാരനായ പിതാവിനെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
എട്ടുവയസ്സുമുതല്‍ 16 വയസ്സുവരെയുള്ള കാലഘട്ടത്തിനിടെ ആഴ്‌ചയില്‍ മൂന്നുതവണയെന്ന രീതിയില്‍ പിതാവ് തന്നെ പീഡിപ്പിച്ചിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ ആരോപണം. അമ്മയും കൂടപ്പിറപ്പുകളും സമീപത്ത് ഉറങ്ങുമ്പോഴാണത്രേ പലപ്പോഴും പിതാവ് കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
പിതാവിന്റെയും പുത്രിയുടെയും പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. വോള്‍വര്‍ഹാംപ്‌റ്റണ്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്കുള്ള ശിക്ഷ അടുത്തയാഴ്‌ച വിധിക്കുമെന്നാണ് കരുതുന്നത്.
ഇതിന് മുമ്പ് ഓസ്‌ത്രിയക്കാരനായ ജോസഫ് ഫ്രിട്‌സല്‍ മകളെ 24വര്‍ഷം വീട്ടുതടങ്കലിലിട്ട് ലൈംഗികമായി പീഡിപ്പിച്ച സംഭവം വന്‍ കോളിളക്കമുണ്ടാക്കിയിരുന്നു. തന്റെ നാല്‍പ്പതിരണ്ടാം വയസ്സിലായിരുന്നു മകള്‍ ഈ സത്യം ലോകത്തോട് വിളിച്ചുപറഞ്ഞത്. പിതാവില്‍ അവര്‍ക്ക് ഏഴ് കുട്ടികള്‍ പിറന്നിരുന്നു. ഇയാളെ ഓസ്‌ത്രിയന്‍ കോടതി ശിക്ഷിച്ചിരുന്നു












Click it and Unblock the Notifications