കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയക്കേസ്‌: പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നു

  • By Staff
Google Oneindia Malayalam News

കൊച്ചി: അഭയക്കേസില്‍ സിബിഐ കസ്‌റ്റഡിയിലുള്ള മൂന്ന്‌ പ്രതികളെയും ചൊവ്വാഴ്‌ച കോടതിയില്‍ ഹാജരാക്കും. റിമാന്‍ഡ്‌ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ പ്രതികളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ സിബിഐ കോടതിയില്‍ അപേക്ഷിയ്‌ക്കുമെന്നാണ്‌ കരുതപ്പെടുന്നത്‌.

തിങ്കളാഴ്‌ച അഭയക്കേസിലെ ഒരു പ്രധാന സാക്ഷിയുടെ മൊഴി മജിസ്‌ട്രേറ്റ്‌ കോടതി മുമ്പാകെ സിബിഐ രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ്‌ ക്ലാസ്‌ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ മുമ്പാകെ 164ാം വകുപ്പ്‌ പ്രകാരമായിരുന്നു രഹസ്യമായി മൊഴിയെടുത്തത്‌.

അഭയക്കേസിന്റെ തുടക്കത്തില്‍ തന്നെ ഉയര്‍ന്നു കേട്ട അടയ്‌ക്കാ രാജുവെന്ന മോഷ്ടാവിന്റെ മൊഴിയാണ്‌ എടുത്തതെന്ന്‌ അറിയുന്നു. കഴിഞ്ഞ ഒരാഴ്‌ചയായി സിബിഐ ഇയാളെ ചോദ്യം ചെയ്യുകയായിരുന്നു.

സിസ്‌റ്റര്‍ അഭയ കൊല്ലപ്പെട്ട ദിവസം ഇയാള്‍ മോഷണത്തിനായി കോണ്‍വെന്റില്‍ എത്തിയിരുന്നു. അഭയയെ കിണറ്റിലേക്ക്‌ ഇടുന്നത്‌ ഇയാള്‍ കണ്ടുവെന്ന്‌ തന്നെയാണ്‌ കരുതപ്പെടുന്നത്‌.

വിവിധ അന്വേഷണ സംഘങ്ങള്‍ ഇതിന്‌ മുമ്പ്‌ ഇയാളെ ചോദ്യം ചെയ്‌തിരുന്നെങ്കിലും അവരാരും ഇയാളുടെ മൊഴിയെ കാര്യമായി എടുത്തിരുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X