കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനില്‍ വോട്ടെടുപ്പ്‌

  • By Staff
Google Oneindia Malayalam News

ജയ്‌പൂര്‍: കനത്ത സുരക്ഷാ സംവിധാനങ്ങള്‍ക്കിടയില്‍ രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ്‌ തുടങ്ങി. 200 മണ്ഡലങ്ങളിലാണ്‌ വ്യാഴാഴ്‌ച വോട്ടെടുപ്പ്‌ നടക്കുന്നത്‌. മൊത്തം 42589 പോളിങ്‌ ബൂത്തുകള്‍ തയ്യാറാക്കിയിട്ടുണ്ട്‌.

48 രാഷ്ട്രീയപ്പാര്‍ട്ടികളുടെ 2194 സ്ഥാനാര്‍ത്ഥികളാണ്‌ മത്സരരംഗത്തുള്ളത്‌. ഭരണകക്ഷിയായ ബിജെപിയും പ്രധാന പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസും തമ്മിലാണ്‌ പ്രധാനമായും മത്സരം നടക്കുന്നത്‌. അഞ്ചുവര്‍ഷം കൊണ്ട്‌ കരുത്ത്‌ നേടിയ മായാവതിയും ശക്തിതെളിയിക്കാനായി രംഗത്തുണ്ട്‌.

മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും വ്യത്യസ്‌തമായ സാഹചര്യത്തിലാണ്‌ രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. ഭീകരാക്രമണത്തിന്റെ കരിനിഴല്‍ ബൂത്തുകളിലും പ്രതിഫലിക്കുമെന്നാണ്‌ രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

സമീപകാലത്ത്‌ സംവരണത്തിനായി ഗുജ്ജര്‍ സമുദായക്കാര്‍ നടത്തിയ പ്രക്ഷോഭവും ജാട്ടുകളും പിന്നോക്ക വിഭാഗക്കാരായ മീണകളും നടത്തുന്ന പോരാട്ടവും തിരഞ്ഞെടുപ്പില്‍ ആരെ അട്ടിമറിയ്‌ക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഗുജ്ജര്‍ നേതൃത്വം ബിജെപിയെ പിന്തുണയ്‌ക്കുന്നുണ്ടെങ്കിലും അണികളുടെ വോട്ട്‌ ആര്‍ക്കാകുമെന്ന കാര്യത്തില്‍ ബിജെപിയ്‌ക്ക്‌ ആശങ്കയുണ്ട്‌.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 56 സീറ്റിലാണ്‌ കോണ്‍ഗ്രസ്‌ വിജയിച്ചത്‌. എന്നാല്‍ ബിജെപിയിലെ ഗ്രൂപ്പ്‌ വഴക്കുകളും മുഖ്യമന്ത്രി വസുന്ധര രാജെയ്‌ക്കെതിരായ പ്രതിഷേധവും തങ്ങള്‍ക്കനുകൂലമാകുമെന്നാണ്‌ കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഭരണ നേട്ടങ്ങള്‍ ഉര്‍ത്തി അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നാണ്‌ ബിജെപിയുടെ വിശ്വാസം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X