Get Updates
Get notified of breaking news, exclusive insights, and must-see stories!

ജര്‍മ്മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ്‌ അറസ്റ്റില്‍

കൊയിലാണ്ടി: കോഴിക്കോട്ടെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ കാപ്പാട്‌ കടപ്പുറത്ത്‌ ജര്‍മ്മന്‍ വനിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പൊലീസ്‌ അറസ്റ്റുചെയ്‌തു.

ബാലുശേരി സ്വദേശി റിജോഷ്‌ ലാല്‍(18)ആണ്‌ പൊലീസ്‌ പിടിയിലായത്‌. ജര്‍മ്മന്‍കാരനായ സുഹൃത്തിനൊപ്പം കടപ്പുറത്തത്തിയ അറുപത്തിനാലുകാരിയെയാണ്‌ റിജോഷ്‌ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചത്‌. ഞായറാഴ്‌ച വൈകുന്നേരം മൂന്നരയ്‌ക്ക്‌ ബീച്ചില്‍ കുളിക്കുന്നതിനിടെയാണ്‌ സ്‌ത്രീയ്‌ക്കുനേരെ ആക്രമണമുണ്ടായത്‌.

ഇവര്‍ ബഹളം വച്ചതിനെത്തുടര്‍ന്ന്‌ ടൂറിസം പൊലീസും നാട്ടുകാരും ചേര്‍ന്ന്‌ യുവാവിനെ പിടികൂടുകയായിരുന്നു. പിന്നീട്‌ കൊയിലാണ്ടി പൊലീസില്‍ ഏല്‍പ്പിച്ചു. സംഭവസമയത്ത്‌ ഇയാള്‍ മദ്യപിച്ചുരുന്നവെന്നും മറ്റ്‌ നാലുപേര്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു.

ഡിസംബര്‍ 11നാണ്‌ സാമൂഹ്യ പ്രവര്‍ത്തകരായ ജര്‍മ്മന്‍ വനിതയും സുഹൃത്തും കോഴിക്കോട്ട്‌ എത്തിയത്‌. ഇവര്‍ ഇതിന്‌ മുമ്പ്‌ അഞ്ചു പ്രാവശ്യം കാപ്പാട്‌ സന്ദര്‍ശിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലൊരു അനുഭവം ഇതാദ്യമാണെന്നാണ്‌ ഇവര്‍ പറയുന്നത്‌.

വാസ്‌കോഡ ഗാമ കപ്പലിറങ്ങിയ കാപ്പാട്‌ കടപ്പുറം ചരിത്രപരമായും വിനോദസഞ്ചാരപരമായും ഏറെ പ്രാധാന്യമുള്ള സ്ഥലമാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+