സര്‍ദാരിയെ ഫോണ്‍ചെയ്‌ത് പറ്റിച്ചത് ഐഎസ്‌ഐ ആണെന്ന് റിപ്പോര്‍ട്ട്
ഇസ്ലാമബാദ്: ഇന്ത്യന്‍ വിദേശകാര്യമന്ത്രി പ്രണബ് മുഖര്‍ജിയാണെന്ന പേരില്‍ പാകിസ്‌താന്‍ പ്രസിഡന്റ് ആസിഫലി സര്‍ദാരിയെ ഫോണ്‍ ചെയ്‌ത് കബളിപ്പിച്ചത് ചാരസംഘടനയായ ഐഎസ്‌ഐ( ഇന്റര്‍ സര്‍വീസ് ഇന്റലിജന്‍സ്) ആണെന്ന് സൂചന.
സീ ന്യൂസാണ് ഇതുംസംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. മുംബൈ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഡിസംബര്‍ ആറിനാണ് പ്രണബാണെന്ന പേരില്‍ സര്‍ദാരിയ്‌ക്ക് ഫോണ്‍ സന്ദേശം ലഭിക്കുന്നത്.
ഭീകരര്‍ക്കെതിരെ കര്‍ശന നടപടിയെടുത്തില്ലെങ്കില്‍ പാകിസ്‌താനെ ആക്രമിക്കുമെന്നായിരുന്നു ഫോണ്‍ ചെയ്‌തയാള്‍ പറഞ്ഞത്. ഈ സന്ദേശത്തെത്തുടര്‍ന്ന് പാകിസ്‌താന്‍ യുദ്ധത്തിനായുള്ള സര്‍വ്വസന്നാഹങ്ങളും ഒരുക്കിയിരുന്നു. താന്‍ സര്‍ദാരിയെ ഫോണില്‍ ഭീഷണിപ്പെടുത്തിയെന്ന റിപ്പോര്‍ട്ട് പ്രണബ് മുഖര്‍ജി നിഷേധിച്ചിരുന്നു.
പാകിസ്‌താന്‍ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. മിക്ക മാധ്യമങ്ങളും ഇന്ത്യന്‍ വിദേശകാര്യമന്ത്രി സര്‍ദാരിയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നരീതിയിലായിരുന്നു വര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത്.
അന്തര്‍ദേശീയ തലത്തില്‍ ഇന്ത്യയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കാനാണ് ഐഎസ്‌ഐ ഇത്തരത്തിലൊരു തന്ത്രം മെനഞ്ഞതെന്നാണ് സീ ന്യൂസില്‍ വന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്.












Click it and Unblock the Notifications