Get Updates
Get notified of breaking news, exclusive insights, and must-see stories!

മൈനാംപതി സത്യത്തിലെ വിലകൂടിയ വ്യക്തി

Ram Mainampati
ദില്ലി: സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന്‌ പ്രതിസന്ധിയിലായ സത്യം കമ്പ്യൂട്ടേര്‍സിന്റെ ആക്ടിങ്‌ സിഇഒ ആയി നിയമിനതനായ രാം മൈനാംപതി കമ്പനിയില്‍ ഏറ്റവും കൂടുതല്‍ ശംബളം പറ്റുന്ന വ്യക്തിയാണെന്ന്‌ റിപ്പോര്‍ട്ട്‌.

സാമ്പത്തിക ക്രമക്കേട്‌ നടത്തിയതായി ഏറ്റുപറഞ്ഞ്‌ രാജിവച്ച മുന്‍ ചെയര്‍മാന്‍ രാമലിംഗരാജുവിന്റെയും മുഴുവന്‍ ഡയറക്ടര്‍മാരുടെയും മൊത്ത വരുമാനത്തെക്കാളും കൂടിയ തുകയാണത്രേ അദ്ദേഹം പ്രതിഫലമായി കൈപ്പറ്റുന്നത്‌.

2008 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം മാനാംപതി 3.5 കോടി രൂപയാണ്‌ സത്യത്തില്‍ നിന്നും പ്രതിഫലമായി കൈപ്പറ്റിയത്‌. സെബി നടത്തിയ അന്വേഷണത്തിലാണ്‌ മൈനാംപതിയുടെ ശംബളം സംബന്ധിച്ച കണക്കുകള്‍ വ്യക്തമായത്‌.

മൈനാംപതിയ്‌ക്ക്‌ കിട്ടിക്കൊണ്ടിരുന്നതന്റെ അഞ്ചിലൊന്ന്‌ ശംബളം മാത്രമാണത്രേ രാമലിംഗരാജുവിന്‌ ലഭിച്ചത്‌. ഡയറക്ടര്‍ ബോര്‍ഡ്‌ അംഗങ്ങളില്‍ ഓരോരുത്തര്‍ക്കും പ്രതിമാസം കമ്മീഷന്‍, സിറ്റിങ്‌ ഫീ എന്നീ ഇനങ്ങളിലായി ഒരു ലക്ഷം രൂപയെങ്കിലും ലഭിച്ചിട്ടുണ്ടെന്നു സെബി പുറത്തുവിട്ട കണക്കുകളെ ഉദ്ധരിച്ച്‌ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൈനാംപതി കഴിഞ്ഞാല്‍ സത്യം ബോര്‍ഡിലെ സ്വതന്ത്ര ഡയറക്ടറായ കൃഷ്‌ണ ജി പാലേപുവാണത്രേ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്നയാള്‍. ഇദ്ദേഹവും കഴിഞ്ഞാണ്‌ പ്രതിഫലത്തിന്റെ കാര്യത്തില്‍ രാജുവിന്റെ സ്ഥാനം.

ഹാര്‍വാര്‍ഡ്‌ ബിസിനസ്‌ സ്‌കൂളില്‍ അധ്യാപകനാണ്‌ കൃഷ്‌ണ. ഇതിനിടെ ഞായറാഴ്‌ച കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച സത്യത്തിന്റെ പുതിയ ഡറക്ടര്‍ബോര്‍ഡ്‌ തിങ്കളാഴ്‌ച യോഗം ചേരുന്നുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+