കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമലിംഗരാജുവിനായി പ്രാര്‍ത്ഥനയോടെ ഇവര്‍

  • By Staff
Google Oneindia Malayalam News

Ramalinga Raju
ഏലൂര്‍(ആന്ധ്രപ്രദേശ്‌): ഡിസംബര്‍ ഏഴാം തിയതി മുതല്‍ സത്യം കമ്പ്യൂട്ടേര്‍സ്‌ മുന്‍ മേധാവി ബി. രാമലിംഗരാജുവിനെ ഒരു വില്ലനായാണ്‌ ലോകം മുഴുവന്‍ കാണുന്നത്‌.

ഇന്ത്യ കണ്ടതില്‍വച്ചേറ്റവും വലിയ കോര്‍പ്പറേറ്റ്‌ തട്ടിപ്പ്‌, കുറ്റമേറ്റുപറച്ചില്‍, രാജി അതിനെത്തുടര്‍ന്നുണ്ടായ ദുരൂഹത, നാടകീയമായ കീഴടങ്ങല്‍ ഒടുവില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ജുഡീഷ്യല്‍ കസ്‌റ്റഡിയില്‍. എന്താണ്‌ സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ നടുങ്ങി നില്‍ക്കുന്ന കോര്‍പ്പറേറ്റ്‌ ലോകം.

ലോകം മുഴുവന്‍ രാജുവിനെ വില്ലനും തട്ടിപ്പുകാരനുമായി കണ്ടാലും അദ്ദേഹത്തിന്‌ വേണ്ടി പ്രാര്‍ത്ഥനകളുമായി കഴിയുന്ന ഒരു കൂട്ടം ജനങ്ങളുണ്ട്‌. അദ്ദേഹത്തിന്റെ നാടായ പടിഞ്ഞാറന്‍ ഗോദാവരി ജില്ലയിലെ ഗാരഗപരു ഗ്രാമത്തിലെ ആളുകള്‍.

ഇവിടത്തുകാര്‍ക്ക്‌ രാജുവിനോട്‌ അത്രയേറെ സ്‌നേഹമാണ്‌. കാരണം അദ്ദേഹത്തന്റെ ശ്രമത്തിന്റെ ഫലമായി ഗ്രാമത്തിലുണ്ടായ വികസനങ്ങള്‍ക്ക്‌ കണക്കില്ല. സത്യത്തിന്റെ സാമൂഹ്യ സേവനശാഖയായ ബൈരാജു ഫൗണ്ടേഷനായിരുന്നു ഇവിടത്തെ വികസനപ്രവര്‍ത്തനങ്ങളുടെയെല്ലാം ചുക്കാന്‍ പിടിച്ചിരുന്നത്‌.

സ്വന്തം വളര്‍ച്ചയ്‌ക്കൊപ്പംതന്നെ നാടിനുവേണ്ടിയും പ്രവര്‍ത്തിച്ച രാജു ഇവിടത്തുകാര്‍ക്കെല്ലാം നല്ല മനുഷ്യനാണ്‌. ഇത്രയേറെ വലിയൊരു തട്ടിപ്പ്‌ പുറത്തുവന്നിട്ടും ജനങ്ങള്‍ക്ക്‌ അദ്ദേഹത്തോടുള്ള സ്‌നേഹത്തില്‍ ഒരു വ്യത്യാസവും വന്നിട്ടില്ല. എന്ന്‌ മാത്രമല്ല അദ്ദേഹത്തിന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങളെല്ലാം മാറുമെന്നും അവര്‍ വിശ്വസിക്കുന്നു, അതിനായി പ്രാര്‍ത്ഥിയ്‌ക്കുന്നു.

രാജു ചെയര്‍മാന്‍ സ്ഥാനം രാജിവച്ച ദിവസം ഇവിടെ ആകെ മ്ലാനതയായിരുന്നു ആശങ്കാഭരിതരായ ജനങ്ങള്‍ എന്ത്‌ സംഭവിയ്‌ക്കുന്നുവെന്നറിയാല്‍ ടിവിയ്‌ക്ക്‌ മുന്നില്‍ കുത്തിയിരിക്കുകയായിരുന്നു.

വിദ്യാഭ്യാസം, ആരോഗ്യം, കുടിവെള്ളം അങ്ങനെ പല മേഖലകളിലും ബൈരാജു ഫൗണ്ടേഷന്‍ നടത്തിയ വികസനപ്രവര്‍ത്തനങ്ങളാണ്‌ ഈ ഗ്രാമത്തെ ഇന്നത്തെ നിലയിലെത്തിച്ചത്‌.

കിഴക്ക്‌ പടിഞ്ഞാറന്‍ ഗോദാവരി, കൃഷ്‌ണ, വിശാഖപട്ടണം എന്നീ സ്ഥലങ്ങളിലെല്ലാം രാജുവിന്റെ നേതൃത്വത്തില്‍ വികസനപദ്ധതികള്‍ നടപ്പിലാക്കിയിരുന്നു. അതുകൊണ്ടുതന്നെ ഈ കഷ്ടകാലത്ത്‌ രാജുവിനെ കൈവിട്ടുകളയാന്‍ ഇവര്‍ക്ക്‌ കഴിയുന്നില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X