ലാവലിന്‍: പിണറായി ഗൂഡാലോചന നടത്തിയെന്ന് റിപ്പോര്‍ട്ട്
കൊച്ചി: ലാവലിന്‍ അഴിമതിക്കേസില്‍ ഒന്‍പതാം പ്രതിയായ മുന്‍മന്ത്രി സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് തന്നെയാണെന്ന് സിബിഐ. പ്രതികളെ സംബന്ധിച്ചുള്ള പൂര്‍ണവിവരങ്ങള്‍ സിബിഐ പുറത്തുവിട്ടിട്ടുണ്ട്.
നേരത്തേ വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെത്തിയ എട്ടുപ്രതികളെ കൂടാതെ മൂന്നു പേരെക്കൂടി സിബിഐ പ്രതിപ്പട്ടികയില്‍ ചേര്‍ത്തിട്ടുണ്ട്. സിബിഐ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വിവരങ്ങള്‍.
ലാവലിന്‍ ഇടപാടുകളില്‍ പിണറായി ക്രമിനല്‍ ഗൂഡാലോചന നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേന്ദ്രസര്‍ക്കാറിന്റെയോ മറ്റ് ഏജന്‍സികളുടേയോ അനുവാദമില്ലാതെയാണ് കരാറില്‍ ഒപ്പുവച്ചത്. കേസിലെ ഒന്നാം പ്രതിയും വൈദ്യുതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന കെ മോഹനചന്ദ്രനും, പത്താം പ്രതിയായ കെ ഫ്രാന്‍സുമായി ചേര്‍ന്നാണ് പിണറായി ഗൂഡാലോചന നടത്തിയത്.
ഇ ബാലാനന്ദന് കമ്മിറ്റിയുടെ നിര്‍ദ്ദേശങ്ങള്‍ മറികടന്നാണ് ക്രമവിരുദ്ധമായി ലാവലിനുമായി കരാറൊപ്പിട്ടത്. വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയന് തന്റെ അധികാര പരിധിയിലില്ലാത്ത ആരോഗ്യ വകുപ്പിന് കീഴിലുള്ള മലബാര്‍ കാന്‍സര്‍ സെന്ററിന് സഹായം ലഭിക്കുമെന്ന് വാഗ്ദാനം സ്വീകരിച്ചത് സംശയത്തിനിട നല്കുന്നു.
ഒരു ഘട്ടത്തില്‍ മന്ത്രിസഭയെ പോലും തെറ്റിദ്ധരിപ്പിച്ചാണ് മോഹന ചന്ദ്രനും ഫ്രാന്‍സിസും ചേര്‍ന്ന് അണിയറയില്‍ കരാര്‍ നടപടികള്‍ തയ്യാറാക്കിയത്. വൈദ്യുതിവകുപ്പിലെ ചില ഉന്നത ഉദ്യോഗസ്ഥരെപ്പോലും സമ്മര്‍ദ്ദത്തിലാക്കി.
കേവലം 100 കോടി രൂപ മുതല്‍ മുടക്കി ഉപകരണങ്ങള്‍ മാറ്റിവച്ചാല്‍ പ്രയോജനകരമാണെന്ന് ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് കരാറുണ്ടാക്കിയത്- എന്നിങ്ങനെയാണ് സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
-
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
യുഎഇയിൽ ശക്തമായ മഴ വരുന്നു; പ്രവാസികൾ ജാഗ്രത പാലിക്കുക, സുരക്ഷാ നിർദ്ദേശങ്ങൾ ഇങ്ങനെ -
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications