കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പിണറായിയെ കുടുക്കാനുള്ള നീക്കം വിജയക്കില്ല: സിപിഎം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഒരു സാധാരണ തൊഴിലാളി കുടുംബത്തില്‍ ജനിച്ച്‌ ത്യഗപൂര്‍ണവും സംശുദ്ധവുമായ പൊതുപ്രവര്‍ത്തനത്തിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ മുന്‍നിരയിലെത്തിയ പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിയ്‌ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ വിലപ്പോവില്ലെന്ന്‌ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ പ്രസ്‌താവനയില്‍ പറഞ്ഞു.

സിപിഎമ്മിനെ കടന്നാക്രമിയ്‌ക്കാനുള്ള ജനവിരുദ്ധശക്തികളുടെ ശ്രമമാണ്‌ ഇതിലൂടെ വെളിപ്പെടുന്നത്‌. കടുത്ത വൈദ്യുത പ്രതിസന്ധിയിലാണ്ട കേരളത്തെ വൈദ്യുതി മിച്ച സംസ്ഥനമാക്കി മാറ്റുന്നതിന്‌ സമര്‍ത്ഥമായി നേതൃത്വം നല്‌കിയ വിദ്യച്ഛക്തി-സഹകരണ വകുപ്പ്‌ മന്ത്രിയായിരുന്നു പിണറായി.

അഴിമതിക്കെതിരെ ഉറച്ചു നില്‌ക്കുന്ന സിപിഎമ്മിനെ ജനമധ്യത്തില്‍ ആശയക്കുഴപ്പമുണ്ടാക്കി മുതലെടുപ്പ്‌ നടത്തുക എന്ന മുഖ്യലക്ഷ്യത്തോടെയാണ്‌ കോണ്‍
ഗ്രസ്‌ നേതൃത്വം ഈ വിഷയം ഉയര്‍ത്തിക്കൊണ്ടു വരുന്നത്‌.

മുമ്പ്‌ യുഡിഎഫ്‌ സര്‍ക്കാര്‍ നടത്തിയ വിജിലന്‍സ്‌ അന്വേഷണത്തില്‍ പിണറായിക്കെതിരെ യാതൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. ഈ നിരാശയെത്തുടര്‍ന്നാണ്‌ 2006ലെ അസംബ്ലി തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സമയത്ത്‌ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഇത്‌ സിബിഐ അന്വേഷണത്തിന്‌ വിട്ടത്‌. സിബിഐ ഇത്‌ തങ്ങള്‍ അന്വേഷിക്കേണ്ട കാര്യമില്ല എന്ന നിലപാടാണ്‌ കൈക്കൊണ്ടത്‌. തുടര്‍ന്ന്‌ ഒരു സ്വകാര്യ അന്യായത്തെ തുടര്‍ന്നാണ്‌ കേരള ഹൈക്കോടിത സിബിഐ അന്വേഷണത്തിന്‌ ഉത്തരവിട്ടത്‌.

ഇപ്പോള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ്‌ അടുത്തിരിയ്‌ക്കുന്ന സാഹചര്യത്തില്‍ ഇത്‌ സംബന്ധിച്ച്‌ ഒരു വിവാദം സൃഷ്ടിച്ച്‌ സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനുള്ള നീക്കമാണ്‌ കോണ്‍ഗ്രസ്‌ നടത്തുന്നത്‌. ഇത്‌ അപകടകരവും അധാര്‍മ്മികവുമായ നീക്കമാണിതെന്ന്‌ പ്രസ്‌താവനയില്‍ ആരോപിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X