അഭയകേസും പിണറായിയും തമ്മില്‍?

മാത്രമല്ല കേരളത്തിലെ ക്രൈസ്‌തവ സമൂഹത്തിനാകെ അപമാനം വരുത്തിവച്ച അഭയ കേസിലെ പ്രതികളുടെ പേരിനൊപ്പം പിണറായിയുടെ പേര് പ്രത്യക്ഷപ്പെട്ടും കഴിഞ്ഞു. കോട്ടയത്ത് ചിലസ്ഥലങ്ങളില്‍ പതിപ്പിച്ചിരിക്കുന്ന പോസ്‌റ്ററുകളിലാണ് ഫാദര്‍ കോട്ടൂര്‍, ഫാദര്‍ പൃതൃക്കയില്‍ സിസ്റ്റര്‍ സെഫി എന്നിവരുടെ പേരുകള്‍ക്കൊപ്പം പിണറായി വിജയന്റെയും പേര് എഴുതിയിരിക്കുന്നത്.
സിബിഐ നീതി പാലിക്കുകയെന്നാവശ്യപ്പെട്ടുകൊണ്ട് കേരള പകല്‍മാന്യ സമിതിയുടെ പേരിലാണ് പോസ്‌റ്റര്‍ ഇറക്കിയിരിക്കുന്നത്. അഭയ കേസിലെ പ്രതികളോടും പിണറായിയോടും സിബിഐ അനീതി കാണിക്കുന്നുവെന്നും ഇതവസാനിപ്പിക്കണമെന്നുമാണ് പോസ്‌റ്ററില്‍ എഴുതിയിരിക്കുന്നത്.
ഒറ്റവായനയില്‍ പിണറായിയെ പിന്തുണച്ചുകൊണ്ടുള്ളതാണ് പോസ്‌റ്റര്‍ എന്ന് തോന്നുമെങ്കിലും മുകളിലുള്ള പേരുകള്‍ വായിക്കുകയും അടിയില്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച സമിതയുടെ പേര് കാണുകയും ചെയ്യുന്നതോടുകൂടി ഒരു കാര്യം മനസ്സിലാവും. എന്തായാലും പിണറായിയെ രക്ഷിക്കാനല്ല കരിതേയ്‌ക്കുകയെന്നത് തന്നെയാണ് ഈ പോസ്‌റ്ററിന്റെ ലക്ഷ്യമെന്ന് ഉറപ്പാണ്.
പിണറായിയെ പിന്തുണയ്‌ക്കാനുദ്ദേശിക്കുന്ന ആരെങ്കിലും ഇത്രയും നാറിപ്പോയ അഭയ കേസിലെ പ്രതികള്‍ക്കൊപ്പം പിണറായിയുടെ പേര് എഴുതി പരസ്യമായി പതിച്ചുവയ്‌ക്കുമോ. പാര്‍ട്ടിയില്‍ ഉന്നതമായ ഒരു സ്ഥാനം വഹിക്കുന്ന അദ്ദേഹത്തെ ഇത്തരത്തില്‍ കരിതേയ്‌ക്കാന്‍ ശ്രമിക്കുമോ?
അടുത്തപേജില്












Click it and Unblock the Notifications