പുറത്താക്കേണ്ടത് ആദ്യം വിദേശ തൊഴിലാളികളെ: സൗദി
ദുബായ്: സാമ്പത്തിക മാന്ദ്യം മൂലം ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ ആദ്യം വിദേശ തൊഴിലാളികളെ പിരിച്ചുവിടണമെന്ന് സൗദി അറേബ്യ കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്കി. സൗദി തൊഴില്‍ മന്ത്രാലയത്തിലെ കിഴക്കന്‍ മേഖലാ മേധാവി മുഹമ്മദ് അല്‍ ഹംദാനെ ഉദ്ധരിച്ച് സൗദി ഗസറ്റ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഇന്ത്യക്കാരുള്‍പ്പെടെ ലക്ഷക്കണക്കിന് പ്രവാസികളുടെ തൊഴില്‍ സുരക്ഷയ്ക്ക് ഭീഷണി സൃഷ്ടിയ്ക്കപ്പെടുന്നതാണ് പുതിയ നിര്‍ദ്ദേശം. സാമ്പത്തിക മാന്ദ്യത്തിന്റെ പേരില്‍ സ്വദേശികളായ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നില്ലെന്ന് ഉറപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയ ഉദ്യോഗസ്ഥര്‍ കമ്പനികളില്‍ പരിശോധന നടത്തിവരികയാണെന്ന് പത്രത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്.
സ്വദേശികളായ തൊഴിലാളികള്‍ പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ സ്ഥാപനത്തിലെ മറ്റേതെങ്കിലും വിഭാഗത്തിലേക്ക് മാറ്റി ഇവരുടെ തൊഴില്‍ സുരക്ഷ ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഔദ്യോഗിക കണക്കുകളനുസരിച്ച് 5.4 ശതമാനമാണ് സൗദിയിലെ തൊഴില്‍രഹിത നിരക്ക്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍രഹിത നിരക്ക് 11 ശതമാനത്തോടടുത്തായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു. യഥാര്‍ത്ഥത്തില്‍ തൊഴില്‍രഹിതര്‍ ഇതിലധികമാണെന്ന് പല സാമ്പത്തിക വിദഗ്ധരും ചൂണ്ടിക്കാണിയ്ക്കുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് സ്വദേശികളെ തൊഴിലാളികളെ സംരക്ഷിയ്ക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചത്. സ്വദേശികള്‍ക്ക് വേണ്ടി സൗദി സര്‍ക്കാര്‍ സ്വീകരിച്ച നടപടി മറ്റുള്ള അറേബ്യന്‍ രാജ്യങ്ങളും പിന്തുടരുമോയെന്ന ആശങ്കയിലാണ് മലയാളികളടക്കമുള്ള ഗള്‍ഫ് പ്രവാസികള്‍.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications