അഭയ: രണ്ടാം അന്വേഷണ റിപ്പോര്‍ട്ട് വെള്ളിയാഴ്ച സമര്‍പ്പിക്കും
കൊച്ചി: സിസ്റ്റര്‍ അഭയക്കേസില്‍ രണ്ടാം അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സിബിഐ വെള്ളിയാഴ്ച എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിക്കും. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന സിജെഎം കോടതിയില്‍ 45 ദിവസം കൂടുമ്പോഴാണ് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്.
അഭയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടംചെയ്ത ഡോക്ടര്‍ രാധാകൃഷ്ണന്റെ മൊഴിയും കണ്ടെത്തലുകളും മുന്‍ എസ്പി കെ.ടി മൈക്കിളിനെ ചോദ്യംചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളും സിബിഐ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തും.
അഭയയുടെ മരണം ആത്മഹത്യയല്ലെന്ന് ഡോക്ടര്‍ രാധാകൃഷ്ണന്‍ മൊഴി നല്കിയത്. എന്നാല്‍ അഭയ ആത്മഹത്യ ചെയ്തതാണെന്ന കണ്ടെത്തലില്‍ ഉറച്ചു നില്ക്കുന്നതായി കെ. ടി മൈക്കിള്‍ മൊഴി നല്കിയിരുന്നു. സംഭവം നടന്ന ദിവസം പയസ് ടെന്‍ത് കോണ്‍വെന്റിന്റെ അടുക്കളയ്ക്ക് സമീപം കോടാലി കണ്ടിരുന്നുവെന്നും മൈക്കിള്‍ വെളിപ്പെടുത്തിയിരുന്നു.
നാര്‍ക്കോ പരിശോധന സിഡിയുമായി ബന്ധപ്പെട്ട് ബാംഗ്ലൂരിലെ ഫോറന്‍സിക് ലാബ് ഡോക്ടര്‍ മാലിനിയെ ചോദ്യം ചെയ്യുന്നത് അടുത്തമാസം ആദ്യമായിരിക്കുമെന്ന് സിബിഐ കോടതിയെ അറിയിച്ചേക്കും.












Click it and Unblock the Notifications